കരുതൽ കൂട്ടായ്മയുടെ രണ്ടാംവാർഷികവും ഓണാഘോഷവും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സിവിൽ ജകരുതൽ കൂട്ടായ്മയുടെ രണ്ടാംവാർഷികവും ഓണാഘോഷവും ജി
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ചാരിറ്റികമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള കരുതൽ കൂട്ടായ്മയുടെ രണ്ടാംവാർഷികവും ഓണാഘോഷവും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജിയുമായ ടി.വി. വിൻസി ഉദ്ഘാടനം ചെയ്തു. മാർ ഔഗിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അഡ്വ. സംയുക്ത പി.മേനോൻ മുഖ്യപ്രഭാഷണം നടത്തി.
ബോർഡ് ചെയർമാൻ അബി ജെ.പൊൻമണിശേരി കരുതലിന്റെ പദ്ധതികൾ അവതരിപ്പിച്ചു. വികാരി ജനറാൾ ജോസ് വേങ്ങശേരി, ക്ലർജി സെക്രട്ടറി കെ.ആർ. ഇനാശു,സിസ്റ്റർ ഡോ. ജിൻസി ഒയു, വൈസ് ചെയർമാൻ ഗിഫ്റ്റൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും ആൻ മൂക്കന്റെ യോഗ ഷോയും ജോൺ പോളിന്റെ ബോഡി ഷോയും ഉണ്ടായിരുന്നു. കരുതൽ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പിൻസി മുക്കൻ, സീന ജോബി, ജൂലി ജിജു എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews