വെണ്ടോര്‍ ലിഷര്‍ലാൻഡ് ഹെല്‍ത്ത് ക്ലബ് ഗോള്‍ഡന്‍ ഏജ് കെയറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച സൗജന്യ വിനോദയാത്രയുടെ ഫ്ലാഗ്ഓഫ് കെ.കെ. രാമചന്ദ്രന
വെണ്ടോര്‍: ലിഷര്‍ലാൻഡ് ഹെല്‍ത്ത് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ ഏജ് കെയറിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ വിനോദയാത്ര സംഘടിപ്പിച്ചു. വെണ്ടോര്‍ സെന്റ്് മേരീസ് പള്ളിയില്‍ നിന്നും ആരംഭിച്ച ഉല്ലാസയാത്ര കെ.കെ. രാമചന്ദ്രന് എംഎല്‍എ ഫ്ളാഗ്ഓഫ് ചെയ്തു.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്, വെണ്ടോര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ലാസര്‍ താണിക്കല്‍ എന്നിവര്‍ സംസാരിച്ചു. വയോജന കൂട്ടായ്മയിലെ അംഗങ്ങളായ 150ഓളം പേരാണ് വിനയോദയാത്രയില് പങ്കെടുത്തത്. ഗോള്‍ഡന്‍ ഏജ് കെയര്‍ ഭാരവാഹികളായ നെപ്പോ ചിറമ്മല്‍, ജെയ്സണ്‍ മഞ്ഞളി, ടി.ഒ. ബൈജു, ജോസ് വല്ലപ്പാടി, ജെ.ജെ. ആന്റോ, മിനി ആന്റോ, ജോണ്സണ് പൊറത്തൂര്‍, കെ.ടി. ജെയിംസ്, ജോസി ജോണി അല്‍ഫോന്‍സ എന്നിവര്‍ നേതൃത്വം നല്കി
Tags : Nattuvishesham DistrictNews