x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട് ക​യ​റി ക​രു​വ​ഞ്ചാ​ൽ- ക​ണി​യ​ഞ്ചാ​ൽ റോ​ഡ്

വെബ് ഡെസ്ക്
Published: September 2, 2026 04:19 AM IST | Updated: September 2, 2026 04:19 AM IST

ക​രു​വ​ഞ്ചാ​ൽ - ക​ണി​യ​ഞ്ചാ​ൽ റോ​ഡ് കാ​ട് ക​യ​റി​യ നി​ല​യി​ൽ.

ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ-​ക​ണി​യ​ഞ്ചാ​ൽ റോ​ഡ് കാ​ട​ക​യ​റി യാ​ത്ര ദു​സ​ഹ​മാ​കു​ന്നു. പ​ല​യി​ട​ത്തും കാ​ട്ടു​ചേ​മ്പും കാ​ട്ടു​പൊ​ന്ത​ക​ളും വ​ള്ളി​ച്ചെ​ടി​ക​ളും റോ​ഡി​ലേ​ക്ക് പ​ട​ർ​ന്ന നി​ല​യി​ലാ​ണ്.

നൂ​റു​ക​ണ​ക്കി​ന് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും നാ​ട്ടു​കാ​രും നി​ത്യേ​ന ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ലെ ന​ട​പ്പാ​ത​ക​ളി​ൽ കാ​ടു ക​യ​റി​യ​ത് കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്ക് ക​യ​റി ന​ട​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. ഇ​ത് അ​പ​ക​ട ഭീ​ഷ​ണി​യും ഉ​യ​ർ​ന്നു​ത്തു.

വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​റി നി​ൽ​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ല. കാ​ടി​നു​ള്ളി​ൽ ക്ഷു​ദ്ര​ജീ​വി​ക​ളും തെ​രു​വ് നാ​യ​ക​ളും ത​ന്പ​ടി​ക്കു​ന്ന​തും ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ന്ന​ത്. റോ​ഡ​രി​കി​ലെ​യും സ​മീ​പ​ത്തെ പ​റ​ന്പു​ക​ളി​ലെ​യും കാ​ടു​ക​ൾ എ​ത്ര​യും വേ​ഗം​വെ​ട്ടി മാ​റ്റാ​ൻ ബ​ദ്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up