x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഓ​ണം ബം​പർ

വെബ് ഡെസ്ക്
Published: September 2, 2026 05:15 AM IST | Updated: September 2, 2026 05:15 AM IST

അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി.

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 15,000 രൂ​പ​യും ഇ​തി​നു​പു​റ​മെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള 1,500 രൂ​പ​യും ഉ​ൾ​പ്പെ​ടെ ആ​കെ 16,500 രൂ​പ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണം ബോ​ണ​സാ​യി അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി തു​ട​ർ​ച്ച​യാ​യി എ​ല്ലാ മാ​സ​ങ്ങ​ളി​ലും ഹ​രി​ത​മി​ത്രം സോ​ഫ്റ്റ് വെ​യ​ർ മു​ഖേ​ന 100 ശ​ത​മാ​നം സ​ർ​വീ​സ് പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ആ​ദ​ര​വാ​യും അം​ഗീ​കാ​ര​മാ​യു​മാ​ണ് ബോ​ണ​സ് അ​നു​വ​ദി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ണം ബോ​ണ​സ് അ​നു​വ​ദി​ച്ച​ത്. വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ൽ ഹ​രി​ത​ക​ർ​മ​സേ​ന ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തു​ത​ന്നെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഇ​ത്ര​യും ഉ​യ​ർ​ന്ന തു​ക ഓ​ണം ബോ​ണ​സാ​യി ന​ൽ​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ വി​ര​ള​മാ​യി​രി​ക്കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സു​ജി​ത്ത് പ​റ​ഞ്ഞു.
ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും മാ​ലി​ന്യ​മു​ക്ത അ​ക​ത്തേ​ത്ത​റ എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും തു​ട​ർ​ന്നും ന​ൽ​കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up