x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ക്കാ​വ് മേ​ൽ​പാ​ലം: റെ​യി​ൽ​വേ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ

വെബ് ഡെസ്ക്
Published: September 2, 2026 04:44 AM IST | Updated: September 2, 2026 04:44 AM IST

ന​ട​ക്കാ​വ് മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന​ യോ​ഗം.

പാ​ല​ക്കാ​ട്: ന​ട​ക്കാ​വ് മേ​ൽ​പ‌ാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ബി​ഡി​സി​കെ, എ​സ്പി​എ​ൽ, റെ​യി​ൽ​വേ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.

റെ​യി​ൽ​വേ​യു​ടെ എ​ല്ലാ പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ഇ​നി ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും റെ​യി​ൽ​വേ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റ് സ്ഥാ​പി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു ക​ഴി​ഞ്ഞ​താ​യും പാ​ല​ത്തി​നു മു​ക​ൾ​ഭാ​ഗ​ത്തു​ള്ള ടാ​റിം​ഗ് ഈ ​മാ​സം 15ന് ​പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ക​രാ​ർ ക​ന്പ​നി​യാ​യ എ​സ്പി​എ​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​നി 800 മീ​റ്റ​ർ ന​ട​പ്പാ​ത​യു​ടെ ചു​മ​ർ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ടെ​ന്നും അ​തി​ന് സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നും മേ​ൽ​പ്പാ​ലം പ​ണി ഒ​ക്ടോ​ബ​ർ പ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ക​ഴി​ഞ്ഞ​ശേ​ഷം മാ​ത്ര​മേ പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ര​പ​രി​ശോ​ധ​ന ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​തി​ന് മൂ​ന്നു​ദി​വ​സം പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നും ആ​ർ​ബി​ഡി​സി​കെ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ക​രാ​ർ​ക​ന്പ​നി പ​റ​ഞ്ഞ ഈ​മാ​സം 15ന് ​ത​ന്നെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് എ​ന്നി​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ല്ലേ​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്തെ ഡ്രെ​യി​നേ​ജ്, ഇ​ല​ക്ട്രി​ക് പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​ർ​ബി​ഡി​സി​കെ, എ​സ്പി​എ​ൽ, പി​ഡ​ബ്ല്യു​ഡി, കെ​എ​സ്ഇ​ബി, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​രി​ട്ട് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ​രി​ഹാ​ര​ത്തി​നു വേ​ണ്ട നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ ആ​ർ​ബി​ഡി​സി​കെ പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ ശ്രീ​ബി​ൻ, റെ​യി​ൽ​വേ സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യ കൈ​ലാ​സ്, അ​ജ​യ് ഘോ​ഷ്, പ​നീ​ർ ശെ​ൽ​വ​ൻ, എ​സ്പി​എ​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ക​ണ്ണ​ൻ, പൊതുമരാമത്ത് വകുപ്പ് ഓ​വ​ർ​സി​യ​ർ സി​നി, കെ​എ​സ്ഇ​ബി സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ ക​ണ്ണ​ൻ, മെം​ബ​ർ​മാ​രാ​യ സു​ധീ​ർ, അ​ജ​യ്, ഷി​ജു, സ​ര​ള, ബി​ന്ദു, അം​ബു​ജം, മു​ര​ളി അ​ന്പാ​ട്ട്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. മ​ധു, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് സി​മി സോ​മ​രാ​ജ​ൻ, ക്ലാ​ർ​ക്ക് ഉ​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up