x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി കൊ​പ്പ​ത്തെ സി​ഗ്ന​ൽ ലൈ​റ്റ്

വെബ് ഡെസ്ക്
Published: September 2, 2026 05:27 AM IST | Updated: September 2, 2026 05:27 AM IST

കൊ​പ്പ​ത്ത് അ​പ​ക​ട​ക്കെ​ണി​യാ​യ സി​ഗ്ന​ൽ ലൈ​റ്റ്.

ഷൊ​ർ​ണൂ​ർ: ദു​ര​ന്ത​ത്തി​ലേ​ക്കു കൈ ​നീ​ട്ടി കൊ​പ്പ​ത്ത് സി​ഗ്ന​ൽ ലൈ​റ്റ്.

കൊ​പ്പം ജം​ഗ്ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന​പാ​ത​യി​ൽ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് സി​ഗ്ന​ൽ ലൈ​റ്റ്. ആ​ടി​യു​ല​ഞ്ഞ് ത​റ​പ​റ്റാ​റാ​യ നി​ല​യി​ൽ നി​ൽ​ക്കു​ന്ന ഇ​തി​ന്‍റെ ഇ​രു​മ്പു​തൂ​ണ് ഏ​തു​നി​മി​ഷ​വും മ​റി​ഞ്ഞു​വീ​ഴാം.

ഭ​യ​ത്തോ​ടെ മാ​ത്ര​മേ ഇ​പ്പോ​ൾ ഇ​തി​ന​ടി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​വൂ. പ​ക​ലെ​ന്നോ രാ​വെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​ന്ത​രം ഗ​താ​ഗ​ത​ത്തി​ര​ക്കു​ള്ള പാ​ത​യി​ലാ​ണ് ഈ ​അ​പ​ക​ട​ക്കെ​ണി. കാ​റ്റ​ടി​ച്ചാ​ലോ വ​ലി​യൊ​രു വാ​ഹ​നം ത​ട്ടി​യാ​ലോ ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന മ​ട്ടി​ലാ​ണ് ഇ​തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ൽ​പ്പ്.

സ്കൂ​ൾ​കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തു​ട​ങ്ങി നി​ര​വ​ധി ജീ​വ​നാ​ണ് ഓ​രോ നി​മി​ഷ​വും ഇ​തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യൊ​ന്നു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up