x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന 81 സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി

വെബ് ഡെസ്ക്
Published: September 2, 2026 03:00 AM IST | Updated: September 2, 2026 03:00 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു.

കാക്കനാട്: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ത്യേ​ക ഡ്രൈ​വി​ല്‍ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. 110 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 81 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ചെ​ലാ​ന്‍ വ​ഴി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി ആ​കെ 1,21,250 രൂ​പ പി​ഴ ഈ​ടാ​ക്കി.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നാ​ല് പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ആ​ലു​വ, ക​ള​മ​ശേ​രി, ചി​റ്റൂ​ര്‍, മാ​മം​ഗ​ലം, ക​ച്ചേ​രി​പ്പ​ടി, കോ​മ്പാ​റ, മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍​ട്ടു​കൊ​ച്ചി, പ​ന​മ്പി​ള്ളി ന​ഗ​ര്‍, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

റോ​ഡ് നി​കു​തി അ​ട​യ്ക്കാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍, സാ​ധു​ത​യു​ള്ള ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ര്‍​മാ​ര്‍, ഔ​ദ്യോ​ഗി​ക ക​ണ്ട​ക്ട​ര്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ബ​സു​ക​ളി​ല്‍ ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​ര്‍, ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന രീ​തി​യി​ലും യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലും ഉ​റ​ക്കെ പാ​ട്ട് വ​ച്ച് മ്യൂ​സി​ക് സി​സ്റ്റ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച ബ​സു​ക​ള്‍ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

റോ​ഡി​ന് ന​ടു​വി​ല്‍ നി​ര്‍​ത്തി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു മാ​ര്‍​ഗ ത​ട​സം സൃ​ഷ്ടി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സിം​ഗു​ക​ളി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് വ​ഴി ന​ല്‍​കാ​തെ അ​ല​ക്ഷ്യ​മാ​യി ബ​സ് മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Tags : Nattuvishesham DistrictNews

Recent News

Corehub Up