x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്മൂ​ട്ടി ജ​ന്മ​ദി​ന സ്പെ​ഷ്യ​ൽ ര​ക്ത​ദാ​ന കാ​മ്പ​യി​ൻ

വെബ് ഡെസ്ക്
Published: September 2, 2026 03:34 AM IST | Updated: September 2, 2026 03:34 AM IST

ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ രൂ​പം ന​ൽ​കി​യ മെ​ഗാ ര​ക്ത​ദാ​ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി

കൊ​ച്ചി: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ രൂ​പം ന​ൽ​കി​യ മെ​ഗാ ര​ക്ത​ദാ​ന കാ​മ്പ​യി​നി​ൽ ഇ​തു​വ​രെ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി. 40,000 പേ​രു​ടെ ര​ക്ത​ദാ​നം ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ൽ ഇ​തു​വ​രെ 20000 ത്തി​ൽ അ​ധി​കം പേ​ർ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ക്ത​ദാ​നം ന​ട​ത്തി.

പ്രാ​ദേ​ശി​ക ര​ക്ത​ബാ​ങ്കു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ദു​ബാ​യ്, യു​എ​ഇ, ഖ​ത്ത​ർ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ ന​ട​ന്നു.

അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന​ത്തി​നാ​യി സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് ഇ​തി​നോ​ട​കം ഇ​വി​ടെ ര​ക്ത​ദാ​നം ന​ട​ത്തി​യ​ത്. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ ക​ഴി​ഞ്ഞ ദി​വ​സം ര​ക്ത​ദാ​നം ന​ട​ത്തി.

എം​ജി​എം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 11 സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 7500 വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ത​ദാ​ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​മ്പ​യി​ൻ എ​ട്ടു വ​രെ തു​ട​രും.

 

 

Tags : Nattuvishesham DistrictNews

Recent News

Corehub Up