x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​എ​സ്എ​സ്എ​സ് വ​ജ്ര​ജൂ​ബി​ലി​ക്ക് തുടക്കം; പുതിയ ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 2, 2026 03:59 AM IST | Updated: September 2, 2026 03:59 AM IST

ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് നടന്ന പൊ​തു​സ​മ്മേ​ള​നം നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ ആ​ർ​ച്ച്ബി​ഷ​പ്

ഇ​രി​ട്ടി: വ​ട​ക്ക​ൻ മ​ല​ബാ​റി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് ആ​റു പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വ​ജ്ര​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം, ജ​ന​കീ​യ​സം​ഘ നേ​തൃ​സം​ഗ​മം, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ ന​ട​ന്നു.

ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ടി​എ​സ്എ​സ്എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​എ​സ്എ​സ്എ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ​സം​ഘ​ങ്ങ​ളു​ടെ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ജ്ര​ജൂ​ബി​ലി വ​ർ​ഷ​ത്തേ​ക്കു​ള്ള സം​ഘ​ട​ന​യു​ടെ പു​തി​യ ക​ർ​മ​പ​ദ്ധ​തി ആ​ർ​ച്ച്ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു. ഇ​രി​ക്കൂ​ർ എം​എ​ൽ​എ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി, ഫാ. ​തോ​മ​സ് ചെ​രു​വി​ൽ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ യൂ​ണി​റ്റു​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. 2025–26 വ​ർ​ഷ​ത്തെ മി​ക​ച്ച സ്വാ​ശ്ര​യ സം​ഘ​മാ​യി അ​ര​വ​ഞ്ചാ​ൽ യൂ​ണി​റ്റി​ലെ പു​ല​രി സ്വാ​ശ്ര​യ സം​ഘം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ വി​ഭാ​ഗ​ത്തി​ൽ പൈ​സ​ക്ക​രി, കാ​ഞ്ഞി​ര​ക്കൊ​ല്ലി, ന​ടു​വി​ൽ യൂ​ണി​റ്റു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​രീ​ക്ക​മ​ല, പു​ഞ്ച യൂ​ണി​റ്റു​ക​ൾ ജൂ​റി​യു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​രാ​യി. മി​ക​ച്ച ഗ്രാ​മി​ക യൂ​ണി​റ്റു​ക​ളി​ൽ അ​ര​വ​ഞ്ചാ​ൽ ഒ​ന്നാം സ്ഥാ​ന​വും ക​രു​വ​ഞ്ചാ​ൽ, മാ​ലോം എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. മ​ഹി​ളാ സേ​വാ​സം​ഘം വി​ഭാ​ഗ​ത്തി​ൽ ചെ​മ്പ​ന്തൊ​ട്ടി, മു​ണ്ടാ​നൂ​ർ, പു​ളി​ങ്ങോം യൂ​ണി​റ്റു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

മി​ക​ച്ച മേ​ഖ​ലാ ഡ​യ​റ​ക്ട​റാ​യി ഫാ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ള​വും മി​ക​ച്ച യൂ​ണി​റ്റ് ഡ​യ​റ​ക്ട​റാ​യി ഫാ. ​തോ​മ​സ് ചെ​രു​വി​ലും മി​ക​ച്ച യൂ​ണി​റ്റ് പ്രൊ​മോ​ട്ട​റാ​യി ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചെ​മ്പേ​രി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് മി​ക​ച്ച മേ​ഖ​ലാ പ്ര​സി​ഡ​ന്‍റാ​യും ന​ടു​വി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് സി.​പി. മി​ക​ച്ച യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യും കാ​ഞ്ഞി​ര​ക്കൊ​ല്ലി യൂ​ണി​റ്റി​ലെ ജോ​ർ​ജ് ആ​നി​ത്തോ​ട്ടം മി​ക​ച്ച യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ത്സ​മ്മ ടോ​മി​യാ​ണ് മി​ക​ച്ച ഓ​ഡി​റ്റ​ർ. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ച​ട​ങ്ങി​ൽ പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​സ്ബി​ൻ ചെ​രി​യം​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews

Recent News

Corehub Up