x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​യേ​റ്റ അ​നു​ഭ​വ​ങ്ങ​ളു​മാ​യി "കാ​നാ​ൻ' അ​ര​ങ്ങി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 2, 2026 03:57 AM IST | Updated: September 2, 2026 03:57 AM IST

ക​ണ്ണൂ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന "കാ​നാ​ൻ' നാ​ട​ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ലി​നൊ​പ്പം.

ക​ണ്ണൂ​ർ: മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ തീ​ക്ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന സി​നി​മാ​റ്റി​ക് ഡി​ജി​റ്റ​ൽ ഡ്രാ​മ "കാ​നാ​ൻ' അ​ര​ങ്ങി​ലേ​ക്ക്. ക​ണ്ണൂ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ​യാ​ണ് നാ​ട​കം ഒ​രു​ക്കി​യ​ത്. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യാ​വി​ഷ്കാ​രം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യാ​വ​ത​ര​ണ​വും എ​ട്ടി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

"കാ​നാ​ൻ' പു​തു​ത​ല​മു​റ​യ്ക്ക് പു​തി​യൊ​രു അ​നു​ഭ​വ​വും പ​ഴ​യ ത​ല​മു​റ​യ്ക്ക് അ​വ​രു​ടെ ഓ​ർ​മ​ക​ൾ ഓ​ർ​ത്തെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വു​മാ​യി​രി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി പ​റ​മ്പി​ൽ പ​റ​യു​ന്നു. " കേ​ര​ള ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ മ​ല​ബാ​ർ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ലാ​രൂ​പ​ങ്ങ​ളും ര​ച​ന​ക​ളും പൊ​തു​വേ കു​റ​വാ​ണ്. അ​തി​നാ​ൽ പു​തു​ത​ല​മു​റ​യി​ലേ​ക്ക് കു​ടി​യേ​റ്റ​ത്തി​ന്‍റെ തീ​ക്ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്നി​ല്ല. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​കും നാ​ട​കം.'- അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ​ത്തേ​ക്കു​ള്ള മൂ​ന്നാം കു​ടി​യേ​റ്റ​ത്തി​ന്‍റെ വി​ഹ്വ​ല​ത​ക​ളും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും നാ​ട​കം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. കു​ടി​യേ​റ്റ ജ​ന​ത​യെ ഒ​ന്നാ​യി​ച്ചേ​ർ​ത്ത് റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി​യെ പ്ര​ത്യേ​ക​മാ​യി നാ​ട​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ദീ​ർ​ഘ​കാ​ലം നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​നു​ഭ​വ പ​ശ്ചാ​ത്ത​ല​മു​ള്ള ക​ണ്ണൂ​ർ സെ​ബാ​സ്റ്റ്യ​ൻ, സാം​സ്കാ​രി​ക സാ​ഹി​ത്യ​രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഷാ​ജു ജോ​ൺ, സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ ടി. ​ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് നാ​ട​ക​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ. തോ​മ​സ് മൂ​ന്നു​പീ​ടി​ക എ​ഴു​തി​യ നാ​ട​കം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​ഴു​പ​തി​ലേ​റെ നാ​ട​ക​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള വൈ​ക്കം വി​നു ആ​ണ്. 14 പ്ര​ഫ​ഷ​ണ​ൽ ക​ലാ​കാ​ര​രും അ​ഞ്ചു സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന​താ​ണ് നാ​ട​ക ടീം.

Tags : Nattuvishesham DistrictNews

Recent News

Corehub Up