മൂവാറ്റുപുഴ ത്രിവേണി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ ലഭിച്ച ഒന്നാം സമ്മാനം സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം
മൂവാറ്റുപുഴ: ത്രിവേണി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ ലഭിച്ച ഒന്നാം സമ്മാനം വിജയിക്ക് കൈമാറി. സമ്മാനത്തിന് അര്‍ഹമായ രേഖ ബിജുവിന് ഹോണ്ട ആക്ടീവ സ്കൂട്ടറിന്റെ താക്കോല്‍ സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം പി.ആര്. മുരളിധരന് കൈമാറി.
സംഘാടക സമിതി രക്ഷാധികാരികളായ പി.എം. ഇസ്മയില്‍, അനീഷ് എം. മാത്യു, ചെയര്മാന് യു.ആര്. ബാബു, കണ്‍വീനര്‍ സജി ജോര്‍ജ്, ട്രഷറര്‍ എം.എ. സഹീര്‍, സംഘാടക സമിതി അംഗങ്ങളായ എം.ആര്. പ്രഭാകരന്, സി.കെ. സോമന്, കെ.പി. രാമചന്ദ്രന്, കെ.ജി. അനില്‍കുമാര്‍, വി.ആര്. ശാലിനി, റിയാസ് ഖാന്, ആര്. സുകുമാരന്‍, എം.കെ. മധു എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews