x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തെ പു​ച്ഛി​ച്ചു​ ത​ള്ളു​ന്നെ​ന്ന് ഷോ​ണ്‍ ജോ​ര്‍​ജ്

വെബ് ഡെസ്ക്
Published: September 2, 2026 03:16 AM IST | Updated: September 2, 2026 03:16 AM IST

മൂ​വാ​റ്റു​പു​ഴ​യി​ല്‍ ന​ട​ന്ന അ​യ്യ​ങ്കാ​ളി മ​ഹാ​സ​ദ​സ് ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ഷോ​ണ്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ : കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്ലി​യാ​രു​ടെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തെ പു​ച്ഛി​ച്ചു ത​ള്ളു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ഷോ​ണ്‍​ജോ​ര്‍​ജ്. ബി​ജെ​പി പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച എ​റ​ണാ​കു​ളം ഈ​സ്റ്റ് ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ​യി​ല്‍ ന​ട​ന്ന അ​യ്യ​ങ്കാ​ളി​യു​ടെ 163-ാമ​ത് ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​യ്യ​ങ്കാ​ളി മ​ഹാ​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളൂ​ര്‍​ക്കു​ന്നം ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നും അ​യ്യ​ങ്കാ​ളി​യു​ടെ വേ​ഷ​മ​ണി​ഞ്ഞ ക​ലാ​പ്ര​തി​ഭ​ക​ള്‍, കാ​വ​ടി, ശി​ങ്കാ​രി​മേ​ളം, നാ​സി​ക് ഡോ​ള്‍ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര ന​ഗ​രം ചു​റ്റി കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​ന് സ​മീ​പം സ​മാ​പി​ച്ചു.

പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് ത​ങ്ക​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി എ​റ​ണാ​കു​ളം ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ജീ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജു​മോ​ന്‍ വ​ട്ടേ​ക്കാ​ട്, എ​റ​ണാ​കു​ളം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. നാ​ഗേ​ഷ്, ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​ടി. ന​ട​രാ​ജ​ന്‍, അ​രു​ണ്‍ പി. ​മോ​ഹ​ന്‍, സൂ​ര​ജ് ജോ​ണ്‍ മ​ല​യി​ല്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് മ​ന​ക്കേ​ക്ക​ര, സി.​എം. മോ​ഹ​ന​ന്‍, പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജീ​വ​ന്‍ പ​ള്ള​ത്ത്, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സി.​എ​ന്‍. വി​ല്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up