ആയാപറമ്പ് ക്ഷീരസഹകരണസംഘം നടത്തിയ സബ്സിഡി നിരക്കിലുള്ള വൈക്കോൽ വിതരണം ചെറുതന പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഹരിപ്പാട്: ആയാപറമ്പ് ക്ഷീരസഹകരണസംഘത്തിന്റെ നേതൃത്വത്തിൽ കർഷകസമ്പർക്ക പരിപാടിയും ക്ഷീരകർഷകർക്കായി സബ്സിഡി നിരക്കിലുള്ള വൈക്കോൽ വിതരണവും നടത്തി.
ചെറുതന പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കന്നുകാലി പരിപാലനം, ശാസ്ത്രീയ തീറ്റക്രമം എന്നീ വിഷയങ്ങളിൽ ഡയറി ഫാം ഇൻസ്ട്രക്ടർ എസ്. അഖിൽ പ്രസാദ് ക്ലാസെടുത്തു.
പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണൻ, വി.എം. തോമസ്, സീഫാ,സംഘം സെക്രട്ടറി വിജയശ്രീ, ലിൻസി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews