x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ച്ച ബ​ന്ദിപ്പൂക്ക​ൾ വി​ള​വെ​ടു​ത്ത് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും

വെബ് ഡെസ്ക്
Published: September 2, 2026 02:12 AM IST | Updated: September 2, 2026 02:12 AM IST

മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ബ​ന്ദിപ്പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ വി. ​ത​ട​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

എ​ട​ത്വ: മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കാ​നാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷാക​ര്‍​ത്താ​ക്ക​ളും ചേ​ര്‍​ന്നു ത​യ്യാ​റാ​ക്കി​യ ബ​ന്ധിപ്പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു.

പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ സ്‌​കൂ​ളും പ​രി​സ​ര​വും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട​പ്പോ​ള്‍ ര​കക്ഷാ ക​ര്‍​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നു ബ​ന്ധിച്ചെ​ടി​ക​ള്‍ ത​ട്ടു നി​ർ​മി​ച്ച് ഉ​യ​ര്‍​ത്തി വ​ച്ചു സം​ര​ക്ഷി​ച്ചു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ഓ​ണ​ത്തി​നു പൂ​ക്ക​ള്‍ പാ​ക​മാ​യി​ല്ല. ഇ​പ്പോ​ള്‍ ന​ല്ല രീ​തി​യി​ല്‍ പാ​ക​മാ​യ പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ഇ​ന്ന​ലെ ന​ട​ത്തി. ഉ​ദ്ഘാ​ട​നം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ വി. ​ത​ട​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു.

ആ​ദ്യ​വി​ല്‍​പ​ന മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​ത്യു എം. ​വ​ര്‍​ഗീ​സ് മു​ണ്ട​യ്ക്ക​ല്‍ ഒ​റി​യോ ഫ്‌​ള​വ​ര്‍ ഷോ​പ്പ് ഉ​ട​മ പ​യ​സി​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.
അ​സി.​മാ​നേ​ജ​ര്‍ ഫാ. ​അ​ജോ കൊ​ല്ലം​പ​റ​മ്പി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ആ​ന്‍​സി എം. ​ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​ബി​ന്‍ സി. ​ജോ​ണ്‍, സെ​ക്ര​ട്ട​റി ജി​മി​ന്‍ ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ യ​ശോ​ദ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up