x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഫ്‌​ളു​വ​ന്‍​സ് 3.0 ഇ​ൻ​ഡ​സ്ട്രി അ​ക്കാ​ദ​മി​യ സ​മ്മി​റ്റ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 02:53 AM IST | Updated: September 2, 2026 02:53 AM IST

കാ​ക്ക​നാ​ട് രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ന​ട​ന്ന ‘കോ​ണ്‍​ഫ്‌​ളു​വ​ന്‍​സ് 3.0' ഇ​ൻ​ഡ​സ്ട്രി അ​ക്കാ​ദ​മി​യ സ​മ്മി​റ്റി​ലെ പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു

കാ​ക്ക​നാ​ട്: വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ, നി​ർ​മി​ത​ബു​ദ്ധി (എ​ഐ), മാ​റു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ, തൊ​ഴി​ൽ​സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ളെ വി​ശ​ല​ക​ല​ന വി​ധേ​യ​മാ​ക്കി കാ​ക്ക​നാ​ട് രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (ആ​ർ​എ​സ്ഇ​ടി) 'കോ​ണ്‍​ഫ്‌​ളു​വ​ന്‍​സ് 3.0' ഇ​ൻ​ഡ​സ്ട്രി അ​ക്കാ​ദ​മി​യ സ​മ്മി​റ്റ് ശ്ര​ദ്ധേ​യ​മാ​യി. കോ​ള​ജി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണു 'ഇ​ന്ത്യ​ന്‍ ഇം​പാ​ക്ട് ഓ​ഫ് എ​ഐ' എ​ന്ന പ്ര​മേ​യ​ത്തി​ൽ സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

നി​ർ​മി​ത​ബു​ദ്ധി സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​യും വി​ദ്യാ​ഭ്യാ​സ​ത്തെ​യും തൊ​ഴി​ലി​നെ​യും മാ​റ്റി​മ​റി​ക്കു​ന്ന കാ​ല​ത്ത് മ​നു​ഷ്യ​ന്‍റെ സ​ര്‍​ഗാ​ത്മ​ക​ത​യും ബ​ന്ധ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നു സ​മ്മി​റ്റ് വി​ല​യി​രു​ത്തി. ഐ​ടി സേ​വ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ഐ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഐ​ബി​എ​സ് സോ​ഫ്റ്റ് വേ​ര്‍ ചെ​യ​ര്‍​മാ​ന്‍ വി.​കെ. മാ​ത്യൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡെ​ലോ​യ്റ്റ് യു​എ​സ്‌​ഐ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​നു മാ​ത്യു പ​ന​മ്പു​ന്ന മോ​ഡ​റേ​റ്റ് ചെ​യ്ത പാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, ലി​ങ്ക്സ് സ്ഥാ​പ​ക ഡോ. ​ദീ​പ നാ​ഗ​രാ​ജ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ൽ എം​എ​ല്‍​എ, കാം​കോം എ​ഐ സി​ഇ​ഒ അ​ജി​ത് നാ​യ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജെ​യ്‌​സ​ണ്‍ പോ​ള്‍ മു​ളേ​രി​ക്ക​ല്‍, സെ​റോ​ദ സി​ടി​ഒ കൈ​ലാ​ഷ് നാ​ഥ്, പ്രോ​ഫേ​സ് കോ-​ഫൗ​ണ്ട​ര്‍ ല​ക്ഷ്മി ദാ​സ്, ടെ​ക് ട്രാ​വ​ല്‍ ഈ​റ്റ് സ്ഥാ​പ​ക​ന്‍ സു​ജി​ത്ത് ഭ​ക്ത​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.
കെ​യ​ര്‍ എം​പി, സെ​ന്‍​ഡ് പേ​യ്‌​മെ​ന്‍റ്സ്, ലീ​നി​യ​ന്‍റെ ട്രീ ​എ​ന്നീ മൂ​ന്ന് സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ശി​ല്പ​ശാ​ല​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up