x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത വാ​ഹ​ന ഉ​ട​മ​യു​ടെ മൂ​ക്ക് ഇ​ടി​ച്ചു ത​ക​ര്‍​ത്തു

വെബ് ഡെസ്ക്
Published: September 2, 2026 02:56 AM IST | Updated: September 2, 2026 02:56 AM IST

കാ​ര്‍ ഉ​ട​മ​യു​ടെ മൂ​ക്ക് ഇ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍

കൊ​ച്ചി: കാ​ര്‍ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത വാ​ഹ​ന ഉ​ട​മ​യു​ടെ മൂ​ക്ക് ഇ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി പു​തി​യ വീ​ട്ടി​ല്‍ പി.​വൈ. മു​ഹ​മ്മ​ദ് സ​യി​ദ് (19), പി.​വൈ. മു​ഹ​മ്മ​ദ് യാ​സി​ര്‍(22), ഫോ​ര്‍​ട്ട് കൊ​ച്ചി പോ​ള​ക്ക​ണ്ടം റോ​ഡ് ക​ല്ലു​പു​ര​യ്ക്ക​ല്‍ അം​ജ​ദ് ന​സീ​ര്‍ (22), മ​ട്ടാ​ഞ്ചേ​രി കോ​മ്പാ​റ​മു​ക്ക് ജം​ഗ്ഷ​ന്‍ പെ​ട്ടി​ക്കാ​ര​ന്‍​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് റോ​ഷ​ന്‍ (22), ഫോ​ര്‍​ട്ട്‌​കൊ​ച്ചി നെ​ല്ലു​ക​ട​വ് തോ​പ്പി​ല്‍ ടി.​എ​ന്‍. രാ​ഹു​ല്‍ (22) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലി​സ് ഇ​ന്‍​സ്പെ​ക്ട​ർ മ​ഞ്ജി​ത്ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വോ​ണ​ദി​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ 12 ന് ​പാ​ലാ​രി​വ​ട്ടം പു​തി​യ റോ​ഡ് ഭാ​ഗ​ത്തു​ള്ള ബൂ​സ്റ്റ​ര്‍ ചാ​യ​ക്ക​ട​യു​ടെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലാ​യി​രു​ന്ന സം​ഭ​വം.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ പു​റ​കോ​ട്ട് എ​ടു​ത്ത​പ്പോ​ള്‍ പി​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഥാ​ര്‍ ജീ​പ്പി​ല്‍ ഇ​ടി​ച്ച​ത് വാ​ഹ​ന ഉ​ട​മ​യാ​യ പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണം. പ​രാ​തി​ക്കാ​ര​നെ സ​മീ​പ​ത്തു​ണ്ടാ​യ മ​ര​ക്ക​ഷ​ണ​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ക്കി​ന്‍റെ എ​ല്ലു പൊ​ട്ടു​ക​യും സു​ഹൃ​ത്തി​ന്‍റെ താ​ടി​യെ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up