x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം

വെബ് ഡെസ്ക്
Published: September 2, 2026 02:43 AM IST | Updated: September 2, 2026 02:43 AM IST

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ 150-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച്, എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ

കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ 150-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം. അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​ന്‍റെ 140 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ഇ​ന്ന​ലെ​യാ​ണു പ​ത്തു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്.

എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ, ഝാ​ൻ​സി മു​ൻ ബി​ഷ​പ് ഡോ.​പീ​റ്റ​ർ പ​റ​പ്പു​ള്ളി, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ൽ, മോ​ൺ. മാ​ത്യു ഇ​ല​ഞ്ഞി​മി​റ്റം, ചാ​ൻ​സ​ല​ർ ഫാ.​എ​ബി​ജി​ൻ അ​റ​യ്ക്ക​ൽ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​സോ​ജ​ൻ മാ​ളി​യേ​ക്ക​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

2036-ൽ 150-ാം ​വ​ർ​ഷ​ത്തി​ലെ​ത്തു​ന്ന അ​തി​രൂ​പ​ത​യു​ടെ ജൂ​ബി​ലി യാ​ത്ര​യ്ക്കു തു​ട​ക്കം കു​റി​ച്ച് ആ​ർ​ച്ച്ബി​ഷ​പ് പ​താ​ക ഉ​യ​ർ​ത്തി. അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക പ​ള്ളി​ക​ളി​ലും ഇ​ന്ന​ലെ ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്തി.
1886-ലാ​ണു വ​രാ​പ്പു​ഴ വി​കാ​രി​യാ​ത്ത് അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ഹു​മാ​നേ സ​ലൂ​ത്തി​സ് ഔ​ക്തോ​ർ എ​ന്ന തി​രു​വെ​ഴു​ത്തു​വ​ഴി​യാ​ണു ആ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ പി​റ​വി.

Tags : Nattuvishesham DistrictNews

Recent News

Corehub Up