x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം കി​ട്ടി; മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും: ആ​ഭ്യ​ന്ത​ര​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: September 19, 2026 10:47 AM IST | Updated: September 19, 2026 10:49 AM IST

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു

പ​ത്ത​നം​തി​ട്ട: മാ​സ​പ്പ​ടി കേ​സി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം കി​ട്ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലീ​ഗ​ൽ ഒ​പ്പീ​നി​യ​ൻ തേ​ടി​യ​ത്. എ​സ്ഐ​ടി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ഡി വി​ഷ​യം ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ഷ​യം സം​സാ​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. ഇ​വി​ടെ​ത്ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന വി​ഷ​യ​മേ ഉ​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ഇ​ഡി​യു​ടെ ശി​പാ​ർ​ശ ക​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഏ​തെ​ന്നു സ​ർ​ക്കാ​രി​ന് തീ​രു​മാ​നി​ക്കാം. സു​പ്രീം​കോ​ട​തി വി​ധി​ക​ൾ അ​ട​ക്കം ചേ​ർ​ത്തു​കൊ​ണ്ടാ​ണ് ഉ​പ​ദേ​ശം. ഡി​ജി​പി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി ചേ​ർ​ത്ത് എ​ജി​യാ​ണ് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

Tags : Monthly payment Case AG Legal Advice Chief Minister Home Minister Ramesh Chennithala

Recent News

Corehub Up