Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monthly Payment

മാ​സ​പ്പ​ടി കേ​സി​ൽ ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ എ​ഫ്ഐ​ആ​ർ ഇ​ടാ​ൻ സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കു​ന്നു: എ.​കെ. ബാ​ല​ൻ

പാ​ല​ക്കാ​ട്: മാ​സ​പ്പ​ടി കേ​സി​ൽ ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ എ​ഫ്ഐ​ആ​ർ ഇ​ടാ​ൻ സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ. എ​ഫ്ഐ​ആ​ർ ഇ​ട്ടി​ല്ലെ​ങ്കി​ൽ അ​തി​ന​ർ​ഥം പി​ണ​റാ​യി കു​റ്റ​ക്കാ​ര​ന​ല്ല.

എ​ഫ്ഐ​ആ​ർ ഇ​ട്ടാ​ൽ കു​ടു​ങ്ങു​ക ചെ​ന്നി​ത്ത​ല​യും കൂ​ട്ട​രു​മാ​ണ്. ഞ​ങ്ങ​ൾ എ​ഫ്ഐ​ആ​ർ ഇ​ടാ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ഈ ​കേ​സി​ൽ വി​ജി​ല​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന നേ​ര​ത്തെ ക​ഴി​ഞ്ഞു​വെ​ന്നും എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു.

ആ​ര് വി​ചാ​രി​ച്ചാ​ലും പി​ണാ​റി​യെ​യും കു​ടും​ബ​ത്തെ​യും ത​ക​ർ​ക്കാ​നാ​കി​ല്ല. പി​ണ​റാ​യി കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ തി​ള​ങ്ങി നി​ൽ​ക്കും. പി​ണ​റാ​യി വെ​ള്ള​ത്തി​ന് മു​ക​ളി​ൽ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കും. മ​റ്റു​ള്ള​വ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങും. എ​ഫ്ഐ​ആ​ർ ഇ​ട്ടാ​ൽ കു​ടു​ങ്ങു​ന്ന​ത് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​ണെ​ന്നും എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു.

പി. ​ജ​യ​രാ​ജ​നെ​യും രാ​ജേ​ഷി​നെ​യും സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ എ​ടു​ത്ത​ത് വൈ​കി പോ​യി​ട്ടി​ല്ല. എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ട് ദാ​സാ​യെ​ന്നും എ.​കെ. ബാ​ല​ൻ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up