x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​ബൈ​ലി​ല്‍ പാ​ട്ടു​വ​ച്ച​ത് ചോ​ദ്യം ചെ​യ്തു; അ​യ​ല്‍​വാ​സി​യെ ക​രി​ങ്ക​ല്ലി​ന് ഇ​ടി​ച്ചു വീ​ഴ്ത്തി, പ​രാ​തി

കൊച്ചി ബ്യൂറോ
Published: September 19, 2026 11:54 AM IST | Updated: September 19, 2026 11:54 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് അ​യ​ല്‍​വാ​സി​യും മ​ക​നും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര പ​ട്ട​ത്താ​ഴ​ത്ത് സ​ന്ദീ​പി​ന് (43) ആ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന് മു​ന്നി​ലു​ള്ള റോ​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

വാ​ക്കേ​റ്റ​ത്തെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യാ​യ വി​നോ​ദും മ​ക​ന്‍ വി​ഷ്ണു​വും ക​രി​ങ്ക​ല്ലു കൊ​ണ്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ സ​ന്ദീ​പ് പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. മു​ന​മ്പം പൊ​ലി​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Tags : Neighbor struck down granite stone complaint Questioned playing music police

Recent News

Corehub Up