x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിയാദിൽ ശക്തമായ സ്ഫോടനം

വെബ് ഡെസ്ക്
Published: September 19, 2026 12:59 PM IST | Updated: September 19, 2026 12:59 PM IST

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യമായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാന നഗരത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

ജൂലൈയിൽ യെമൻ സംഘർഷം രൂക്ഷമായതിനു ശേഷം ഇതാദ്യമായാണ് സൗദി തലസ്ഥാനത്തെ നേരിട്ട് ബാധിക്കുന്ന രീതിയിൽ സുരക്ഷാ ഭീഷണിയുണ്ടാകുന്നത്. പുലർച്ചെ മൂന്നോടെയാണ് റിയാദിലെ പ്രദേശവാസികൾക്ക് വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്.

ആക്രമണ സാധ്യതയുള്ളതിനാൽ എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് നിർദേശത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയുണ്ടായി. എന്നാൽ, അര മണിക്കൂറിനു ശേഷം സിവിൽ ഡിഫന്‍സ് ഏജന്‍സി ജാഗ്രതാ നിർദേശം പിൻവലിച്ചു.

Tags : Explosion Riyadh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up