x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് യാ​ത്ര​യ്ക്കി​ടെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 22, 2026 03:31 AM IST | Updated: July 22, 2026 03:31 AM IST

ച​ന്ദ്ര​ൻ

വ​ട​ക​ര: ബ​സ് യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ര്‍​ഥി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​യെ ചോ​മ്പാ​ല പോ​ലീ​സ് പി​ടി​കൂ​ടി. മ​ണി​യൂ​ര്‍ ചെ​ര​ണ്ട​ത്തൂ​ര്‍ നീ​ലി​യേ​ട​ത്ത് മീ​ത്ത​ല്‍ ച​ന്ദ്ര​നെ​യാ​ണ് (59) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് ബ​സി​ല്‍ പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ മു​ക്കാ​ളി​യി​ല്‍ വ​ച്ച് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തെ വ​ട​ക​ര​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു.

ബ​സി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​തി​ക്ര​മ​ത്തി​നി​ര​യാ​യ കു​ട്ടി​യി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ചോ​മ്പാ​ല എ​സ്എ​ച്ച്ഒ പി.​പി. ഷ​മീ​ല്‍, എ​എ​സ്‌​ഐ സി​ജി​ല്‍ കു​മാ​ര്‍, എ​സ്‌​സി​പി​ഒ വി.​കെ.​ടി. ഷ​മീ​ര്‍, സി​പി​ഒ​മാ​രാ​യ ആ​ര്‍. ര​ജീ​ഷ്, എം. ​കെ. രാ​ജേ​ഷ്, സി. ​ശ്രീ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : accused arrested Nattuvishesham DistrictNews

Recent News

Corehub Up