x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 13, 2026 11:11 PM IST | Updated: September 13, 2026 11:11 PM IST

പൊലിസ് കസ്റ്റഡി യിലെടുത്ത പ്ര​തി

ചെ​റു​തോ​ണി: വ​യോ​ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. പാ​ണ്ടി​പ്പാ​റ കാ​ഞ്ഞി​ര​ക്കാ​ട്ട് മാ​ത്യു ജോ​സ​ഫ് (72), ഭാ​ര്യ അ​ന്ന​മ്മ (70) എ​ന്നി​വ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ർ​ദ​ന​മേ​റ്റ​ത്. പ്ര​തി ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ആ​ണെ​ന്നാ​ണ് നി​ഗ​മ​നം. ക​സ്റ്റ​ഡി​ലാ​യ ഇ​യാ​ൾ പൊ​ലി​സു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ പ​ള്ളി​യി​ൽ പോ​കാ​നാ​യി വാ​തി​ൽ തു​റ​ന്ന സ​മ​യ​ത്താ​ണ് അ​ക്ര​മി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന​ത്. മാ​ത്യു​വി​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ന്ന ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​ന്ന​മ്മ​യെ​യും ഇ​യാ​ൾ ആ​ക്ര​മി​ച്ചു. മാ​ത്യു​വി​ന്‍റെ കാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച ശേ​ഷം നി​ല​ത്തി​ട്ട് മ​ർ​ദി​ക്കു​ക​യും തൂ​മ്പാ​യെ​ടു​ത്ത് വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട അ​ന്ന​മ്മ അ​ല​റി​വി​ളി​ച്ച​തോ​ടെ അക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ക​റു​ത്ത ബ​നി​യ​നും നി​ക്ക​റു​മാ​ണ് ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന​ത്. അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള മെ​യി​ൻ റോ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് കൃ​ഷി​യി​ട​ത്തി​ലൂ​ടെ ഇ​രു​കൂ​ട്ടി ഭാ​ഗ​ത്തേ​ക്ക് ഇ​യാ​ൾ ഓ​ടി​പ്പോ​യി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ത​ങ്ക​മ​ണി പൊ​ലി​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി, ഉ​ച്ച​യോ​ടെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ കൃ​ഷി​യി​ട​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
പേ​ര് ന​രേ​ഷ് എ​ന്നാ​ണി​യാ​ൾ പൊ​ലി​സി​നോ​ട് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പേ​രും മ​റ്റ് വ്യ​ക്തിവി​വ​ര​ങ്ങ​ളും തെ​റ്റാ​ണോ​യെ​ന്ന് പൊ​ലി​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ൾ​പ്പടെ​യു​ള്ള രേ​ഖ​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പൊ​ലിസ് തു​ട​രു​ക​യാ​ണ്.

Tags : Accused arrested NattuVishasham DistrictNews

Recent News

Corehub Up