കായംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
കായംകുളം: സോഡ നിർമാണത്തിന് ആവശ്യമായ അസംസ്കൃത സാധനങ്ങളുടെയും മെഷീൻ സ്പെയർ പാർട്സുകളുടെയും അനിയന്ത്രിതമായ വിലവർധന പിൻവലിക്കണമെന്ന് ചെറുകിട സോഡ നിർമാണത്തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ തെക്കൻ മേഖല കൺവൻഷൻ ആവശ്യപ്പെട്ടു.
അസംസ്കൃത വസ്തുക്കളുടെ വിലവർധന കാരണം സോഡയുടെ വില വർധിപ്പിക്കുന്നതിന് നിർബന്ധിതരാകുമെന്നും ഇത് ഒഴിവാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സൈനുലാബ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി റീജണൽ പ്രസിഡന്റ് വൈ. ഹാരിസ് അധ്യക്ഷത വഹിച്ചു. എം.ജി. മോഹൻകുമാർ, ബാബു കൊരമ്പല്ലി, സജി ഏബ്രഹാം, റിയാസ് എന്നിവർ പ്രസംഗിച്ചു.