x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സ്; മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 16, 2026 01:48 AM IST | Updated: October 16, 2026 01:48 AM IST

അ​ന്ന​മ​ന​ട: പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പ്ര​തി​ക​ളെ സം​ഭ​വം​ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ള പൊ​ലി​സ് പി​ടി​കൂ​ടി.

വ​ലി​യ​പ​റ​മ്പ് കു​രു​വി​ല​ശേ​രി സ്വ​ദേ​ശി പോ​ട്ട​ക്കാ​ര​ൻ വീ​ട്ടി​ൽ രോ​ഹി​ത്(18), പൊ​യ്യ പൂ​പ്പ​ത്തി സ്വ​ദേ​ശി കൊ​ച്ചേ​രി​പ്പ​റ​മ്പ് വീ​ട്ടി​ൽ ഷി​ജു​കു​മാ​ർ (24), വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി ആ​ല​ങ്ങാ​ട്ട് വീ​ട്ടി​ൽ ത​ൻ​സീ​ർ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 14ന് ​രാ​ത്രി 11.40ഓ​ടെ അ​ന്ന​മ​ന​ട​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ​പ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം.

100 രൂ​പ​യ്ക്ക് പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം പ​ണം​ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ത​ട​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നാ​യ അ​ന്ന​മ​ന​ട കു​റു​പ്പം​പ​ടി വീ​ട്ടി​ൽ അ​നീ​ഷി​നെ മ​ർ​ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും​ചെ​യ്തെ​ന്നാ​ണ് കേ​സ്. ആ​ക്ര​മ​ണ​ത്തി​ൽ ചെ​വി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നീ​ഷ് മാ​ള ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വാ​ളൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നാ​ണ് രോ​ഹി​തി​നെ പി​ടി​കൂ​ടി​യ​ത്. ജോ​ലി​ചെ​യ്യു​ന്ന ഫാ​മി​ൽ​നി​ന്ന് ഷി​ജു​കു​മാ​റി​നെ​യും ആ​ല​ത്തൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ൻ​സീ​റി​നെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ൻ​സീ​റി​നും രോ​ഹി​ത്തി​നു​മെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. മാ​ള സി​ഐ എ.​എ​ൻ. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പി.​പി. ബാ​ബു, കെ.​ആ​ർ. സു​ധാ​ക​ര​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ എം.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​ഫ്. വി​നോ​ദ്, സി​പി​ഒ ഷാ​രോ​ൺ, ഹോം​ഗാ​ർ​ഡ് വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : accused arrested NattuVishesham DistrictNews

Recent News

Corehub Up