x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ക്‌​ലോ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്ഥാപിക്കുന്നത് പ​രി​ഗ​ണ​ന​യി​ൽ

വെബ് ഡെസ്ക്
Published: October 16, 2026 02:33 AM IST | Updated: October 16, 2026 02:33 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യു​ടെ കീ​ഴി​ൽ ഫോ​ക്‌​ലോ​ർ യൂ​ണി​വേ​ഴ്സി​റ്റി ആ​രം​ഭി​ക്കു​ന്ന​ത് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ. അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫോ​ക്‌​ലോ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ്ധ​രു​മാ​യി ഉ​ട​ൻ ത​ന്നെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

റൂ​റ​ൽ ആ​ർ​ട്സ് ഹ​ബ് സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യു​ടെ നി​ല​വി​ലെ മ്യൂ​സി​യം എ​ഐ സം​വി​ധാ​ന​ത്തോ​ട് ന​വീ​ക​രി​ച്ച് ഗ​വേ​ഷ​ണ-​പ​ഠ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യെ​ടു​ക്കു​ന്ന​തും പ്ര​ധാ​ന പ​ദ്ധ​തി​യാ​യി ന​ട​പ്പാ​ക്കും. മ​ല​യാ​ള​ഭാ​ഷ​യു​ടെ പി​താ​വ് തു​ഞ്ച​ത്ത് രാ​മാ​നു​ജ​ൻ എ​ഴു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ അ​ക്കാ​ദ​മി അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ക്കു​മെ​ന്നും ചാ​ല​ക്കു​ടി​യി​ലെ ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക​മ​ന്ദി​രം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളെ അ​ക്കാ​ദ​മി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത് ഫോ​ക്‌​ലോ​ർ പ്ര​വ​ർ​ത്ത​നം വ്യാ​പി​ക്ക​ൽ, ഫോ​ക്‌​ലോ​ർ ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ൽ, ലൈ​ബ്ര​റി വി​പു​ലീ​ക​ര​ണം എ​ന്നി​വ​യും ന​ട​പ്പാ​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ, സെ​ക്ര​ട്ട​റി എം. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

റൂ​റ​ൽ ഹ​ബി​ന്‍റെ പേ​രി​ൽ എ​ടു​ത്ത ശി​ൽ​പ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ക്ക​ണം: സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ക​ണ്ണൂ​ർ റൂ​റ​ൽ ഹ​ബി​നു വേ​ണ്ടി അ​ക്കാ​ദ​മ​യി​ൽ​നി​ന്ന് എ​ടു​ത്തു​കൊ​ണ്ടു​പോ​യ ശി​ൽ​പ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ അ​ക്കാ​ദ​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​യി​രു​ന്നു ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യി​ൽ നി​ന്ന് ശി​ൽ​പ​ങ്ങ​ൾ എ​ടു​ത്തു കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ ഇ​വ തി​രി​ച്ചെ​ത്തി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല. യൂ​ണി​വേ​ഴ്സി​റ്റി​ക്കു പോ​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ഈ ​ശി​ൽ​പ​ങ്ങ​ൾ ഒ​രോ​യി​ട​ങ്ങ​ളി​ലാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ​ത്. ഇ​തി​നി​ടെ ചി​ല ശി​ൽ​പ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യി​ൽ നി​ന്ന് എ​ടു​ത്തു കൊ​ണ്ടു​പോ​യ ശി​ൽ​പ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ പ​റ​ഞ്ഞു. ഫോ​ക​ലോ​ർ അ​ക്കാ​ദ​മി​യെ പൂ​ർ​ണ​മാ​യും രാ​ഷ​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഫോ​ക​ലോ​റി​സ്റ്റു​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യെ​ടു​ക്കും. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ രാ​ഷ്‌​ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ ക​ട​ന്നു വ​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Folklore University NattuVishesham DistrictNews

Recent News

Corehub Up