കലവൂര് കൃപാസനം ജില്ലാ കളക്ടർ ഷാജി വി. നായർ സന്ദർശിക്കുന്നു.
ചേര്ത്തല: കൃപാസനം അഖണ്ഡ ജപമാല മധ്യസ്ഥ പ്രാര്ഥന മഹാറാലിക്ക് സര്ക്കാര് സുരക്ഷ ഉറപ്പ് നല്കി. കൃപാസനത്തില്നിന്ന് അര്ത്തുങ്കല് വിശുദ്ധ അന്ത്രയോസ് പുണ്യവാളന്റെ തിരുമുറ്റത്തേക്കു കഴിഞ്ഞ 24 വര്ഷമായി നടന്നുവരുന്ന ജപമാല മധ്യസ്ഥ പ്രാര്ഥന റാലി 24ന് രാവിലെ രണ്ടിന് ആരംഭിക്കും. റാലിയുടെ സുഗമമായ നടത്തിപ്പിനായുള്ള കാര്യങ്ങള് അവലോകനം ചെയ്യുന്നതിനും തീര്ഥാടകരുടെ സുരക്ഷ പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി ജില്ലാ ഭരണകൂടം കൃപാസനത്തില് സന്ദര്ശനം നടത്തി.
ജില്ലാ കളക്ടര് ഷാജി വി. നായര്, ആലപ്പുഴ ഡിവൈഎസ്പി വിശാല് ജോണ്സണ്, നാഷണല് ഹൈവേ പ്രോജക്ട് ഓഫീസര്, പൊലിസ് സംഘം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കൃപാസനം സ്പിരിച്ച്വല് ആനിമേറ്റര് ഫാ. തോമസ് പള്ളിപ്പറമ്പ്, മാനേജിംഗ് ഡയറക്ടര് ആര്. വിജയകുമാര്, സണ്ണി പരുത്തിയില്, അഡ്വ. എഡ്വേര്ഡ് തുറവൂര്, റോബര്ട്ട് കണ്ണഞ്ചിറ തുടങ്ങിയ ഭാരവാഹികളും പങ്കെടുത്തു.
കൃപാസനം ജപമാല മഹാറാലി സുരക്ഷിതമായും സുതാര്യമായും നടത്തുന്നതിന് സര്ക്കാരും ജില്ലാ ഭരണകൂടവും പൊലിസും എല്ലാവിധ സഹകരണവും നല്കുമെന്ന് ജില്ലാ കളക്ടര് ഷാജി വി. നായര് ഉറപ്പ് നല്കി.
കൃപാസനത്തിന്റെ മുന്വശം മുഴുവനും ക്ലിയര് ചെയ്ത് ഗതാഗതയോഗ്യക്കുമെന്ന് നാഷണല് ഹൈവേ പ്രോജക്ട് ഓഫീസര് അറിയിച്ചു. സര്വീസ് റോഡുകള് പൂര്ണമായും ജനങ്ങള്ക്ക് സുരക്ഷിതമായ രീതിയില് ബാരിക്കേഡുകള് വച്ച് ക്രമീകരിക്കുകയും ചെയ്യും. റാലിയുടെ മുഴുവന് സമയവും തന്റെ നേതൃത്വത്തില് പൊലിസ് സുരക്ഷയും ട്രാഫിക് ക്രമീകരണവും ഉണ്ടായിരിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി വിശാല് ജോണ്സണ് പറഞ്ഞു.
ആവശ്യമായ ആംബുലന്സ് സൗകര്യം, ഡോക്ടര്മാരുടെയും നഴ്സുമാരുടെയും സജീവ സാന്നിധ്യം എല്ലാ മേഖലകളിലും കുടിവെള്ള സൗകര്യം, ഇ ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. എല്ലാ സെക്ടറുകളിലും കൃപാസനം വോളന്റിയേഴ്സിന്റെ സജീവ പ്രവര്ത്തനവും ഉണ്ടായിരിക്കും. ജപമാല മഹാറാലി നടന്ന് പോകുന്ന വഴികളില് യാത്രാ സൗകര്യങ്ങള് ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള മധ്യസ്ഥ പ്രാര്ഥന 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൃപാസനത്തില്നിന്ന് അര്ത്തുങ്കൽ ബസിലിക്കയിലേക്ക് നടക്കും.
കൃപാസനം സ്ഥാപക ഡയറക്ടര് ഡോ.വി.പി. ജോസഫ് വലിയവീട്ടില് റാലിക്ക് നേതൃ ത്വം നല്കും. പുലര്ച്ചെ ഒന്നിന് ആരംഭിക്കുന്ന റാലി ആറോടെ അര്ത്തുങ്കല് ബസിലിക്കയില് എത്തിച്ചേരും. അര്ത്തുങ്കല് ബസിലിക്ക റെക്ടര് ഫാ.ഡോ. യേശുദാസ് കാട്ടുങ്കത്തയ്യില് റാലിക്ക് സ്വീകരണം നല്കും. തുടര്ന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല് ആനാപറമ്പില് ഉദ്ഘാടനം നിര്വഹിച്ച് വിശുദ്ധ കുര്ബാന അര്പ്പിക്കും.
മൂന്നര ലക്ഷത്തില്പരം വിശ്വാസികള്ക്ക് സുരക്ഷിതമായി റാലിയില് പങ്കെടുത്ത് മടങ്ങുന്നതിനുവേണ്ട പാര്ക്കിംഗ് സൗകര്യങ്ങള് കെഎസ്ആര്ടിസി അധികൃതരും തീരദേശ സ്വകാര്യ ബസ് അസോസിയേഷനും ക്രമീകരിച്ചിട്ടുണ്ട്.
Tags : Krupasanam NattuVishasham DistrictNews