x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് 2027: പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 10:20 PM IST | Updated: October 14, 2026 10:20 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ ആ​ദ്യ ഡി​ജി​റ്റ​ൽ സെ​ൻ​സ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം ബാ​ച്ചി​ന്‍റെ ദ്വി​ദി​ന പ​രി​ശീ​ല​നം ക​ളക്‌ടറേറ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​രം​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫി​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഷാ​ജി വി. ​നാ​യ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​പു​രോ​ഗ​തി​ക്കുവേ​ണ്ടു​ന്ന സു​പ്ര​ധാ​ന​മാ​യ വി​വ​ര​ശേ​ഖ​ര​ണ പ്ര​ക്രി​യ​യാ​ണ് സെ​ൻ​സ​സ് അ​തി​നാ​ൽ വി​വ​ര​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ർ​ച്ചി​ൽ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു. ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ര​ണ്ടാം ഘ​ട്ട​മാ​യ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് (പോ​പ്പുലേ​ഷ​ൻ എ​ന്യൂ​മ​റേ​ഷ​ൻ) ആ​രം​ഭി​ക്കും.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച 40 ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മ​റു​പ​ടി ശേ​ഖ​രി​ക്കേ​ണ്ട​ത്. ഇ​ക്കു​റി​യും വ്യ​ക്തി​ക​ൾ​ക്ക് സ്വ​യം വി​വ​ര​ങ്ങ​ൾ ന​ൽ​കാ​വു​ന്ന സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ സം​വി​ധാ​നം ല​ഭ്യ​മാ​ണ്. ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു 15 ദി​വ​സം മു​ൻ​പ് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ തു​ട​ങ്ങും. ജി​ല്ല​യി​ലെ ആ​ദ്യ​ഘ​ട്ട സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ ക​ള​ക്ട​ർ ആ​ദ​രി​ച്ചു. എ​ഡി​എം സി. ​പ്രേം​ജി, സെ​ൻ​സ​സ് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നു​ള്ള പ​രി​ശീ​ല​ക​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Census NattuVishasham DistrictNews

Recent News

Corehub Up