സുധീഷ്
ഇടുക്കി: കൊലപാതക്കേസില് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ജില്ലാ പൊലിസ് മേധാവിയുടെ സ്ക്വാഡ് പിടികൂടി. അടിമാലി നീണ്ടപാറ അപ്സരക്കുന്ന് പുത്തന്പുരക്കല് സുധീഷാണ് (26) പിടിയിലായത്.
2023 ജനുവരി എട്ടിന് മദ്യത്തില് വിഷം കലര്ത്തി നല്കി അടിമാലി സ്വദേശി കുഞ്ഞുമോനെ (40) കൊലപ്പെടുത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്. വിചാരണവേളയില് ജാമ്യത്തിലിറങ്ങി ഒളിവില് പോയ പ്രതിയെ അടിമാലി മച്ചിപ്ലാവ് ഭാഗത്തുനിന്നു പിടികിട്ടാപുള്ളികളെ കണ്ടെത്തുന്ന ജില്ലാ പൊലിസ് മേധാവിയുടെ എല്പി സ്ക്വാഡ് പിടികൂടി അടിമാലി പൊലിസിന് കൈമാറുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.