x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: October 15, 2026 02:31 AM IST | Updated: October 15, 2026 02:31 AM IST

നേ​ത്ര പ​രി​ശോ​ധ​ന ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്കു​ന്നു.

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ല​യ​ൺ​സ് ക്ല​ബ്ബ്, അ​ഞ്ച​ൽ ബി.​ആ​ർ.​സി., അ​ഞ്ച​ൽ അ​ൽ​ഹി​ബ ഐ ​ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​ത്തു​പ്പു​ഴ ഗ​വ യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​ര​ത് കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ​ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ര​ഞ്ജി​ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു.
‌

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, വാ​ർ​ഡ് മെ​മ്പ​ർ ഷി​ബി​ന അ​ൻ​വ​ർ, ബി​ആ​ർ​സി. പ്ര​തി​നി​ധി സു​ബീ​ഷ് ജോ​ർ​ജ്, ല​യ​ൺ​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​ക്കു​ട്ടി, ഹാ​ഷിം, കെ.​കെ. ജോ​യ്, പി. ​യൂ​സ​ഫ്, എ​സ്. ശ്രീ​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട വി​ത​ര​ണം ചെ​യ്യും. അ​ഞ്ച​ൽ അ​ൽ​ഹി​ബ ഐ ​ഹോ​സ്പി​റ്റ​ലി​ലെ ജീ​വ​ന​ക്കാ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Eye Check-up NattuVishesham DistrictNews

Recent News

Corehub Up