x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മ​ല യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 15, 2026 02:34 AM IST | Updated: October 15, 2026 02:34 AM IST

നി​ർ​മ​ല യാ​ത്ര​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ആ​നി ജൂ​ല തോ​മ​സ് പ​ങ്കെ​ടു​ത്ത​പ്പോ​ൾ.

തേ​വ​ല​ക്ക​ര: ശു​ചി​ത്വ​ബോ​ധ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നി​ർ​മ​ല യാ​ത്ര​യ്ക്കും ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​നും ചെ​ളി​ത്തോ​ട് പു​ന​രു​ജ്ജീ​വ​ന ദൗ​ത്യ​ത്തി​നും ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.

ഇ​ന്ന​ലെ രാ​വി​ലെ മു​ള​യ്ക്ക​ൽ എ​ൽ പി ​എ​സ് സ്കൂ​ളി​ൽ ക​ള​ക്ട​ർ ആ​നി ജൂ​ല തോ​മ​സ് നി​ർ​മ​ല യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തേ​വ​ല​ക്ക​ര​യു​ടെ ശു​ചി​ത്വ മു​ന്നേ​റ്റം കൊ​ല്ലം ജി​ല്ല​യ്ക്കു​ത​ന്നെ മാ​തൃ​ക​യാ​ക​ട്ടെ​യെ​ന്നും ശു​ചി​ത്വ-​മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ​ഞ്ചാ​യ​ത്താ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ല്ല പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ തേ​വ​ല​ക്ക​ര​യ്ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ക​ള​ക്ട​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. അ​രു​ൺ​രാ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​ർ​ലി ജേ​ക്ക​ബ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ല​യ്ക്ക​ൽ ഗോ​പ​ൻ, ബി​സ്മി അ​ന​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റി​യാ​സ് ഖാ​ൻ.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​മ​യ്യ ജ​മാ​ൽ, പി ​എ​ച്ച്. റ​ഷീ​ദ്. പാ​സ്ക​ലി​ൻ ലി​ജു, ബി​ന്ദ്യ അ​ജ​യ​ൻ, ഷൈ​ന സു​മേ​ഷ്, ആ​ർ. രാ​ജീ​വ​ൻ, ജ​യ​കു​മാ​ർ, ര​ജി​ത് രം​ഗ​ൻ, മേ​രി ഷേ​ർ​ളി. അ​നി​ൽ​കു​മാ​ർ, ഷാ​ഹി​ദ ക​ൽ​ക്കു​ള​ങ്ങ​ര, പ്ര​ശാ​ന്തി അ​നി​ൽ, സു​മേ​ഷ് കു​മാ​ർ.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സൂ​പ്ര​ണ്ട് ജി​നേ​ഷ് ജെ, ​വി.​ഇ.​ഒ​മാ​രാ​യ ദി​വ്യ മ​നു, സ​ബീ​ന, ഡ്രോ​ജി ത​ര​ക​ൻ, കാ​ശി​നാ​ഥ​ൻ. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ന​സീ​മ.​മു​ള​യ്ക്ക​ൽ എ​ൽ പി ​എ​സ് സ്കൂ​ളി​ലെ പ്ര​ഥ​മ അ​ധ്യാ​പി​ക. ആ​നി കെ ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നി​ർ​മ​ല യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16 ന് ​വൈ​കു​ന്നേ​രം 4ന് ​അ​ഷ്ട​മു​ടി കാ​യ​ലി​ന്‍റെ തീ​ര​ത്ത് ജൈ​വ​വൈ​വ​ധ്യ സ​ദ​സും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും നാ​ട​ൻ​പാ​ട്ടി​ന്‍റെ​യും ക​ലാ സ​ന്ധ്യ​യും ന​ട​ക്കും.

 

Tags : Nirmala Yatra NattuVishesham DistrictNews

Recent News

Corehub Up