പ്രതി ലേഖമേരിയുമായി പൊലിസ് തെളിവെടുപ്പിനെത്തിയപ്പോൾ
കുണ്ടറ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അസഭ്യവർഷവും ചീമുട്ടയേറുമായി നാട്ടുകാർ പ്രതിഷേധിച്ചു. ഇന്നലെ 12 മണിയോടെയാണ് കുണ്ടറ സിഐ സുനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതി ലേഖ മേരിയുമായി തെളിവെടുപ്പിനായി വീട്ടിൽ എത്തിയത്.
ഈ മാസം മൂന്നാം തീയതിയാണ് കുണ്ടറ ചെറുമൂട് രാജു മന്ദിരത്തിൽ രാജു മരിച്ചത്. ബോധംകെട്ട് വീണുഎന്ന വ്യാജേന പ്രതി കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് രാജുവിന്റേത് കൊലപാതകമാണെന്നു തിരിച്ചറിഞ്ഞതും ഭാര്യ ലേഖ മേരിയെ പൊലിസ് അറസ്റ്റ് ചെയ്യുന്നതും.
കൂടെ ഒരു ആൺ സുഹൃത്ത് ഉണ്ടെന്ന് പൊലിസിന് ബന്ധുക്കളിൽനിന്ന് വിവരം ലഭിച്ചതിന് തുടർന്ന് മൊഴിയെടുത്തെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ ഇയാളെ പിന്നീട് വിട്ടയച്ചു. നാട്ടുകാരിൽനിന്ന് പ്രകോപനം ഉണ്ടായതിനെ തുടർന്ന് 10 മിനിറ്റ് തെളിവെടുപ്പ് നടത്തി ഉടൻതന്നെ പ്രതിയെ അവിടെ നിന്നും കൊണ്ടുപോയി.
Tags : Husband's murder NattuVishesham DistrictNews