x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​ക്കാ​യി പ്ര​മേ​യം പാ​സാ​ക്കി കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ

വെബ് ഡെസ്ക്
Published: October 15, 2026 02:45 AM IST | Updated: October 15, 2026 02:45 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്‌ കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം കൗ​ൺ​സി​ൽ യോ​ഗം പാ​സാ​ക്കി. എ​ൽ​ഡി​എ​ഫ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സി. ​ബാ​ബു പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. എം.​എ​സ്. ഗോ​പ​കു​മാ‌​ർ, കൗ​ൺ​സി​ല​ർ അ​ഡ്വ.​ജെ. സൈ​ജു എ​ന്നി​വ​ർ പി​ന്താ​ങ്ങി.ഈ ​സ​മ​യം ബി.​ജെ.​പി അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി​യെ​ന്നാ​രോ​പി​ച്ച് കൗ​ൺ​സി​ല​ർ ടി.​ആ​ർ. അ​ഭി​ലാ​ഷ് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

 

Tags : resignation NattuVishesham DistrictNews

Recent News

Corehub Up