x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ലി​ലെ മോ​ഷ​ണ പ​ര​മ്പ​ര : പ്ര​തി​യു​മാ​യി പൊലിസ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 15, 2026 02:33 AM IST | Updated: October 15, 2026 02:33 AM IST

ഉ​ണ്ണി കാ​ര്‍​ത്തി​കേ​യ​നു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു.

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ ഒ​റ്റ രാ​ത്രി​യി​ല്‍ നാ​ലോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ ക​വ​ര്‍​ച്ച ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് പൊലി​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഉ​ണ്ണി കാ​ര്‍​ത്തി​കേ​യ​ന്‍ (25)നെ​യാ​ണ് അ​ഞ്ച​ല്‍ പൊലിസ്് സം​ഭ​വ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ മാ​സം 16 ന് ​പു​ല​ര്‍​ച്ചെ​യാ​ണ് അ​ഞ്ച​ല്‍ പ​ട്ട​ണ​ത്തി​ലെ ചെ​രു​പ്പ് ക​ട, അ​ഗ​സ്ത്യ​ക്കോ​ട് ഭാ​ഗ​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും ഹോ​ട്ട​ലി​ലും, വ​ള​ക്ക​ട​യി​ലും ക​വ​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. സി​സി​ടി​വി പ​രി​ശോ​ധി​ച്ച പൊലിസ് ര​ണ്ട് ബൈ​ക്കു​ക​ളി​ല്‍ എ​ത്തി​യ നൂ​റ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ലം​ഗ സം​ഘ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യ​ക​ത്ത​വ​രാ​ണെ​ന്നും ഇ​വ​രെ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ണി കാ​ര്‍​ത്തി​കേ​യ​നാ​ണ് ക​വ​ര്‍​ച്ച​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും പൊലിസ് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ എ​റണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊലിസ് ഉ​ണ്ണി കാ​ര്‍​ത്തി​കേ​യ​നെ അ​റ​സ്റ്റ് ചെ​യ്തു. പ്രാ​യ​പൂ​ര്‍​ത്തി ആ​കാത്ത ര​ണ്ട് പ്ര​തി​ക​ളെ അ​ഞ്ച​ല്‍ പൊലിസും പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കോ​ട​തി അ​നു​മ​തി​യോ​ടെ ഉ​ണ്ണി കാ​ര്‍​ത്തി​കേ​യ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ അ​ഞ്ച​ല്‍ പൊലിസ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു. കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

 

Tags : theft spree NattuVishesham DistrictNews

Recent News

Corehub Up