അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നടന്ന 'എക്സൽസിയർ -2026' പുരസ്കാരദാന ചടങ്ങ്
അഞ്ചൽ: സെന്റ് ജോൺസ് കോളജിലെ പിടിഎ സംഘടിപ്പിച്ച വാർഷിക അവാർഡ് ദാന ചടങ്ങായ 'എക്സൽസിയർ -2026' മാർ ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തിൽ നടന്നു.
മുൻ ഡിജിപി ഋഷിരാജ് സിംഗ് പങ്കെടുത്ത ചടങ്ങിൽ പഠന-കായിക രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികൾക്ക് കോളജ് പിടിഎയും പൂർവവിദ്യാർഥികളും അധ്യാപകരും ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
സാമ്പ്രദായികമായ തൊഴിൽ അവസരങ്ങൾ തേടുന്നതിനൊപ്പം ആർട്ടിഫിഷൽ ഇന്റലിജിൻസ് ഉൾപ്പെടെയുള്ള പുതിയകാലത്തെ സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾ പരിജ്ഞാനം നേടേണ്ടതിന്റെ പ്രധാന്യം ഋഷിരാജ് സിംഗ് പരാമർശിച്ചു.