x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​ഭാ​ര​തി​ന് നേരേ ക​ല്ലേ​റ് ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 31, 2026 03:29 AM IST | Updated: July 31, 2026 03:29 AM IST

സി.​വി.​ ലീ​നീ​ഷി​നെ ക​ണ്ണൂ​ർ ആ​ർ​പി​എ​ഫ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ.

ക​ണ്ണൂ​ർ: വ​ന്ദേഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രേ ക​ല്ലേ​റ് ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ.​ക​ണ്ണൂ​ർ ക​ട​ലാ​യി സ്വ​ദേ​ശി സി.​വി. ലി​നീ​ഷി​നെ​യാ​ണ് (36) റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്) ഇ​ൻ​സ്പെ​ക്ട​ർ ജെ. ​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നും ക​ണ്ണൂ​ർ സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഇ​ട​യി​ൽ വ​ച്ചാ​യി​രു​ന്നു ക​ല്ലേ​റ്. ക​ല്ലേ​റി​ൽ ട്രെ​യി​നി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഒ​രു കോ​ച്ചി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ആ​ർ​പി​എ​ഫ്, ക​ണ്ണൂ​ർ, സി​റ്റി പോ​ലീ​സ് എ​ന്നി​വ​ർ നി​ര​വ​ധി​യി​ട​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ശേ​ഖ​രി​ച്ചി​രു​ന്നു.

റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ങ്ങ​ളി​ലി​രു​ന്നു ഒ​ഴി​ഞ്ഞ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പാ​നം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ ആ​ർ​പി​എ​ഫ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ നി​ന്നു​മാ​ണ് പ്ര​തി​യെക്കുറി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സം​ഘ​മാ​യി മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ കു​പി​ത​നാ​യ പ്ര​തി റെ​യി​ൽ​പ്പാ​ള​ത്തി​ന് സ​മീ​പ​ത്ത് പോ​യി ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.​ആ​ർ​പി​എ​ഫ് എ​എ​സ്ഐ വി.​വി. സ​ഞ്ജ​യ്കു​മാ​ർ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ എ.​കെ.​അ​ജീ​ഷ്, ര​തീ​ഷ്,കോ​ൺ​സ്റ്റ​ബി​ൾ പി. ​പ്ര​ണ​വ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : Accused arrested NattuVishasham DistrictNews

Recent News

Corehub Up