നെല്ലിയാനി സിവില്‍ സ്റ്റേഷന് മന്ദിരം.
പാലാ: എട്ടു വർഷമായി സ്ഥലപരിമിതിയിലും വാടക നൽകിയും വീർപ്പുമുട്ടുകയായിരുന്ന പാലായിലെ മോട്ടോർ വാഹനവകുപ്പ് ഓഫിസിന് ഒടുവിൽ ശാപമോക്ഷം. പാലാ-കുറവിലങ്ങാട് റോഡില്‍ നെല്ലിയാനി ജംഗ്ഷനിൽ പണികഴിച്ച പുതിയ കെട്ടിടത്തിലേക്കാണ് ഓഫിസ് മാറാൻ തീരുമാനിച്ചിരിക്കുന്നത്.
മുൻ ധനമന്ത്രി കെ.എം. മാണി പ്രത്യേക ഭരണാനുമതി നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമിയിലാണ് പുതിയ മന്ദിരം യാഥാർഥ്യമായത്.
മൂന്ന് നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ആദ്യനില മാത്രമാണ് പൂർത്തിയായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഓഫീസ് മാറ്റം ആലോചിച്ചിരുന്നെങ്കിലും നടന്നില്ല.
ഓഫീസ് മാറ്റം വൈകിയതോടെ ഗതാഗതമന്ത്രി സി.പി. ജോണിന് നിരവധി സംഘടനകൾ പരാതി നൽകി. ഇതോടെയാണ് ഓഫിസ് നെല്ലിയാനിയിലേക്ക് അടിയന്തരമായി മാറ്റാൻ മന്ത്രി കർശന നിർദേശം നൽകിയത്.
Tags : Nattuvishesham DistrictNews