ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ പേപ്പൽ പതാക ഉയർത്തുന്നു.
മുട്ടുചിറ: റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ പോപ്പുലർ മിഷൻ ധ്യാനം 11 മുതൽ 16 വരെ തീയതികളിൽ നടത്തും.
ധ്യാനത്തിന് ഒരുക്കമായി പള്ളിയിൽ പേപ്പൽ പതാക വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ ഉയർത്തി.
ഇന്നു മുതൽ ശനിയാഴ്ച വരെ വൈകുന്നേരം ആറിന് ധ്യാന സെന്ററുകളിൽ ജാഗരണ പ്രാർഥന നടത്തപ്പെടും. അടുത്ത ഞായറാഴ്ച വൈകുന്നേരം 5.30ന് വിശുദ്ധ വിൻസന്റ് ഡിപോളിന്റെ തിരുശേഷിപ്പ് ഇടവകയിൽ സ്വീകരിച്ച് ധ്യാനം ആരംഭിക്കും.
വിൻസൻഷ്യൻ വൈദികരാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.