x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ശു​​ദ്ധ കൊ​​ച്ചു​ത്രേ​​സ്യ​​യു​ടെ തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ച്ചു

വെബ് ഡെസ്ക്
Published: October 7, 2026 12:23 AM IST | Updated: October 7, 2026 12:23 AM IST

മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​വ​​ണ​​ക്കത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ക്കു​​ന്നു.

സം​​ക്രാ​​ന്തി: ലി​​റ്റ​​ില്‍ ഫ്ല​​വ​​ര്‍ ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കൊ​​ച്ചു​ത്രേ​​സ്യ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പ് റോ​​മി​​ല്‍നി​​ന്ന് എ​​ത്തി​​ച്ചു പ​​ര​​സ്യ​വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ച്ചു.

ഇ​​ട​​ക്കാ​​ട്ട് ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ല്‍നി​​ന്ന് വാ​​ഹ​​ന റാ​​ലി​​​യു​​ടെ അ​​ക​​മ്പ​​ടി​​യി​​ല്‍ കൊ​​ണ്ടു​​വ​​ന്ന തി​​രു​​ശേ​​ഷി​​പ്പി​​ന് പ​ള്ളി​യി​ൽ പ്രാ​​ര്‍​ഥ​​ന​​പൂ​​ര്‍​വ​​മാ​​യ സ്വീ​​ക​​ര​​ണം ന​​ല്‍​കി. തു​​ട​​ര്‍​ന്നു കോ​​ട്ട​​യം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​വ​​ണ​​ക്ക​​ത്തി​​നാ​​യി സ്ഥാ​​പി​​ക്കു​​ക​​യും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യും ചെ​​യ്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up