കോട്ടയം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ നാലുവര്‍ഷ ബിരുദ പ്രോഗ്രാം റിവ്യൂ കമ്മിറ്റി എംജി സര്‍വകലാശാല സന്ദര്‍ശിച്ചു. പ്രോഗ്രാമിനെക്കുറിച്ച് വിശദമായ ചര്‍ച്ചയും സര്‍വകലാശാലയില്‍ സംഘടിപ്പിച്ചു.
നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച അക്കാദമികവും ഭരണപരവും നയപരവുമായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രതിപാദിച്ചു. പാഠ്യപദ്ധതി ചട്ടക്കൂട്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് പ്രവര്‍ത്തനങ്ങള്‍, പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍, ക്രെഡിറ്റ് ഘടന, അധ്യാപകരുടെ വര്‍ക്ക്ലോഡ്, കോളജ് അഫിലിയേഷന്, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ്, കോളജ് മാറ്റവും ക്രെഡിറ്റ് കൈമാറ്റവും പരീക്ഷാനടത്തിപ്പ്, ചട്ടപരിഷ്കരണങ്ങള്, സാമ്പത്തിക ക്രമീകരണങ്ങള്‍, ചോദ്യബാങ്ക് സംവിധാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
റിവ്യൂ കമ്മറ്റി വിവിധ സര്‍വകലാശാലകളും കോളേജുകളും സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ ക്രോഡീരിക്കുകയും ചെയ്തുവരുന്നു.
ഇന്നലെ സെനറ്റ് ഹാളില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂതു ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അക്കാദമിക് അഫയേഴ്സ് സ്റ്റാൻഡിംഗ് കമ്മിറ്റി കണ്‍വീനറായ ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, റിവ്യൂ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ്. ഗ്ലാഡ്സ്റ്റണ് രാജ്, കമ്മിറ്റി അംഗങ്ങളായ ഡോ. രാജേഷ് കോമത്ത്, ഡോ. ജിജി ജോര്‍ജ്, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. തോമസ് കുരുവിള, ഡോ. പി.കെ. മോഹന്‍രാജ്, ഡോ. ജോബിന് ചാമക്കാല, ഡോ. ആല്‍സണ്‍ മാര്‍ട്ട്, ഡോ. ആതിരാ പ്രകാശ്, ഡോ. റോബിനറ്റ് ജേക്കബ്, ഡോ. പി. ഷാവാസ് ഷെരീഫ്, ഡോ. പി.കെ. റെജിമോന്, രജിസ്ട്രാര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ഡോ. സജ്ന ജലീല്‍, ബിജു മാത്യു, ഡോ. കെ. ജയചന്ദ്രന്, ഗ്രാജുവേറ്റ് സ്കൂള്‍ ഡയറക്ടര്‍ ഡോ. കെ.ആര്. ബൈജു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews