വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനബന്ധിച്ച് ഇന്ന് രാമപുരത്ത് നടക്കുന്ന മാതൃവേദി-പിതൃവേദി സംയുക്ത തീര്‍ഥാടനത്തിന്റെ പതാക വികാരി ഫാ. ബെര്‍ക്കുമാന്‍
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്തരുനാളിനോടനുബന്ധിച്ച് നടക്കുന്ന പിതൃവേദി-മാതൃവേദി സംയുക്ത കുഞ്ഞച്ചന് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ ഇടവകകളില്‍നിന്നും മേഖലകളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും.
ഇന്നു രാവിലെ 9.30ന് മാതൃവേദി-പിതൃവേദി സംയുക്ത തീര്‍ഥാടനത്തോടെയാണ് തിരുനാള്‍ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നടന്ന യോഗത്തില്‍ രാമപുരം ഫൊറോന വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ഡോ. ജയിംസ് പുലിയുറുമ്പില്‍, പിതൃവേദി-മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, ഫാമിലി അപ്പൊസ്തലറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു കാടന്‍കാവില്‍, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് മുത്തനാട്ട്, രൂപത സെക്രട്ടറി ബിന്‍സ് ജോസ്, രൂപത ജോയിന്റ് സെക്രട്ടറി തങ്കച്ചന് പുളിയാര്‍മറ്റം, മേഖലാ പ്രസിഡന്റ് മനോജ് ചിങ്കല്ലേല്‍, യൂണിറ്റ് പ്രസിഡന്റ് ബിജു കുന്നേല്‍, സെക്രട്ടറി സിബി കോയിപ്പിള്ളി, ട്രഷറര്‍ ജോസ് കുര്യാലപ്പുഴ, മാതൃവേദി ഗ്ലോബല്‍ സെക്രട്ടറി സിജി ലൂക്സണ്‍, രൂപത പ്രസിഡന്റ് ഷെര്‍ലി ചെറിയാന്, മേഖലാ പ്രസിഡന്റ് സാലി സണ്ണി, രാമപുരം യൂണിറ്റ് സെക്രട്ടറി ബിന്ദു ജിമ്മി, ലാലി ഫിലിപ്പ്, സിജി ജയ്സണ്‍, ജനോ ജോഷി, അമ്പിളി അഗസ്റ്റിന് തുടങ്ങിയവർ യോഗത്തില്‍ സംബന്ധിച്ചു.
Tags : Nattuvishesham DistrictNews