സൽമാനുൽ ഫാരിസ്
വണ്ടൂർ: വണ്ടൂരിൽ ആംബുലൻസ് ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മഞ്ചേരി പുല്ലഞ്ചേരി സ്വദേശി മഞ്ഞപ്പുള്ളി സൽമാനുൽ ഫാരിസ് (40) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. വണ്ടൂർ-പാണ്ടിക്കാട് റോഡിൽ മണലിൻ മേൽപാടം ബസ് സ്റ്റാൻഡിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർ സഫ്വാനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. വാഹനത്തിന്റെ ബോണറ്റിൽ ഇരുത്തി സഫ്വാനെ പ്രതി 500 മീറ്റർ കൊണ്ടുപോയെന്നും പരാതിയിലുണ്ട്. നിലവിളി കേട്ട നാട്ടുകാർ ഓടിയെത്തി വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. ഈ സമയം സഫ്വാൻ ദൃശ്യങ്ങൾ തന്റെ മൊബൈലിൽ പകർത്തിയിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Accused arrested NattuVishasham DistrictNews