പരസ്പരം കാഞ്ഞിരപ്പള്ളി താലൂക്ക്തല ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഹരികൃഷ്ണൻ നിർവഹിക്കുന്നു
ചിറക്കടവ്:ലൈബ്രറി കൗൺസിൽ ഭാരവാഹികളും ഗ്രന്ഥശാല കമ്മിറ്റികളും ചേർന്ന് നടത്തുന്ന പരസ്പരം പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്ക്തല ഉദ്ഘാടനം ഗ്രാമദീപം വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഹരികൃഷ്ണൻ നിർവഹിച്ചു.
വായനശാല പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. വായനശാല സെക്രട്ടറി പി.എൻ. സോജൻ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ബാബുലാൽ, വൈസ് പ്രസിഡന്റ് ടി.വി. ഹർഷകുമാർ, ആർ. ധർമകീർത്തി, കെ.ടി. സുരേഷ്, മിനി സേതുനാഥ്, ടി.പി. ശ്രീലാൽ, എം. ബിമൽ, ടി.എസ്. ബൈജു, കെ. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews