x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട​ക്കി​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി ക​ൽ​പ്പ​റ്റ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി

വെബ് ഡെസ്ക്
Published: October 13, 2026 01:54 AM IST | Updated: October 13, 2026 01:54 AM IST

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ക​ൽ​പ്പ​റ്റ യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​യോ​ഗം

ക​ൽ​പ്പ​റ്റ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ യൂ​ണി​റ്റ് ക​ൽ​പ്പ​റ്റ​യി​ൽ രൂ​പീ​ക​രി​ച്ചു. ക​ൽ​പ്പ​റ്റ​യി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളും സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണ് മ​ട​ക്കി​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മ​റ്റി​യി​യു​ടെ ക​ൽ​പ്പ​റ്റ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​ത്.

യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യി യു.​വി. ബാ​ബു, ഹൈ​ദ്രു-​പ്ര​സി​ഡ​ന്‍റ്, അ​ബ്ദു​ൾ റ​ഹ്മാ​ൻ കു​ട്ടി ഹാ​ജി-​ക​ൽ​പ്പ​റ്റ യൂ​ണി​റ്റ് ചെ​യ​ർ​മാ​ൻ, ഹം​സ​ക്കു​ട്ടി അ​ന്പ​ല​പ്പു​റം, റ​ഫീ​ഖ് കു​മ്മാ​ളി, ഒ.​എം. ഹാ​രി​സ്, മ​ർ​സൂ​ർ മേ​പ്പാ​ടി- വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, പി. ​സെ​ന്തി​ൽ, കെ.​പി. റോ​യി, പി. ​പ്ര​ജി​ത്ത്-​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​ർ, അ​യൂ​ബ് പ​യ​ന്തോ​ന്ത്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബ്, വൈ​സ്മെ​ൻ ക്ല​ബ്, റോ​ട്ട​റി ക്ല​ബ്, ഓ​ഫി​സേ​ഴ്സ് ക്ല​ബ്, ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, വ​യ​നാ​ട് ബൈ​സി​ക്കി​ൾ റൈ​ഡേ​ഴ്സ്, വൈ​എം​സി​എ ക്ല​ബ്, സൗ​ഹൃ​ദം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് തു​ട​ങ്ങി​യ ക്ല​ബ്ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

മ​ട​ക്കി​മ​ല ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫി​ലി​പ്കു​ട്ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ കു​ട്ടി ഹാ​ജി, ക​ണ്‍​വീ​ന​ർ മൊ​യ്ദു കാ​വു​ങ്ങ​ൽ, കെ. ​ബാ​ബു, ഇ​ക്ബാ​ൽ മു​ട്ടി​ൽ, ല​ത്തീ​ഫ് പ​ഞ്ചാ​ര, കാ​ദ​ർ മ​ട​ക്കി​മ​ല, പി. ​ഖാ​ലി​ദ്, പി. ​പ്ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 15ന് ​ക​ൽ​പ്പ​റ്റ​യി​ൽ പൊ​തു​യോ​ഗ​വും ധ​ർ​ണ​യും ന​ട​ത്താ​ൻ ക​ൽ​പ്പ​റ്റ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

Tags : Action Committee NattuVishasham DistrictNews

Recent News

Corehub Up