x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ലെ അ​പ​ക​ട​മ​ര​ണ​ം; ജി​ല്ലാ ക​ള​ക്‌ടർ പ​രി​ശോ​ധി​ക്ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍


Published: October 13, 2026 01:46 AM IST | Updated: October 13, 2026 01:46 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ ബോ​ട്ടി ന്‍റെ സ്റ്റോ​ര്‍​റൂ​മി​ല്‍ നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​റും ജി​ല്ലാ ക​ള​ക്ട​റും സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ചീ​ഞ്ഞ മ​ത്സ്യ​ത്തി​ല്‍ നി​ന്നു​യ​ര്‍​ന്ന വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലെ അ​ന​ധി​കൃ​ത വ​ള മ​ത്സ്യ ശേ​ഖ​ര​മു​ള​ള ടാ​ങ്കി​ലേ​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ജീ​വ​ന്‍ പ​ണ​യം വ​ച്ചാ​ണ് മ​ത്സ്യ​ബോ​ട്ടു​ക​ളി​ലെ ഉ​ള്ള​റ​ക​ളി​ല്‍ ഇ​വ​ര്‍ പ​ണി​യെ​ടു​ക്കു​ന്ന​ത്. ഇ​തി​നു​ള്ളി​ലെ അ​മോ​ണി​യ ക​ല​ര്‍​ന്ന വി​ഷ​വാ​ത​ക​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ ഒ​രു മാ​സം മു​മ്പ് ഇ​തേ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ച​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഒ​രു ദി​വ​സം ആ​യി​ര​ക​ണ​ക്കി​ന് രൂ​പ ഓ​ഫ​ര്‍ ന​ല്‍​കി​യാ​ണ് അ​ന​ധി​കൃ​ത​മാ​യി തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​റും ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​റും അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Accidental death NattuVishasham DistrictNews

Recent News

Corehub Up