x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല ദൈ​വ​മ​ഹ​ത്വ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ക​ണം: മാ​ര്‍ ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍

വെബ് ഡെസ്ക്
Published: October 13, 2026 02:30 AM IST | Updated: October 13, 2026 02:30 AM IST

ബൈ​ബി​ള്‍ ക​ലോ​ത്സ​വ മ​ത്സ​രം‍ മാ​ര്‍ ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ ഉ​ദ്ഘാട​നം നി​ര്‍​വ​ഹി​ക്കു​ന്നു.

ക​ടു​ത്തു​രു​ത്തി: ക​ല ദൈ​വ​മ​ഹ​ത്വ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ക​ണ​മെ​ന്നും ക​ലാ​കാ​ര​ന്മാ​ര്‍ ദൈ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക കൃ​പ​യും ക​ഴി​വും ല​ഭി​ച്ച​വ​രാ​ണെ​ന്നും കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍. കോ​ട്ട​യം അ​തി​രൂ​പ​ത​ ബൈ​ബി​ള്‍ ക​ലോ​ത്സ​വം "ഫെ​സ്ത-2026' ക​ടു​ത്തു​രു​ത്തി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ് ആ​നി​മൂ​ട്ടി​ൽ.

ക​ടു​ത്തു​രു​ത്തി വ​ലി​യ​പ​ള്ളി വി​കാ​രി ഫാ.​ ജോ​ണ്‍​സ​ണ്‍ നീ​ല​നി​ര​പ്പേ​ല്‍, അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ.​ മാ​ത്യു മ​ണ​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മി​ഷ​ന്‍ ലീ​ഗി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ​ മ​ത്സ​ര​ങ്ങ​ളി​ല്‍ ചു​ങ്കം ഫൊ​റോ​ന ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും ക​ടുത്തു​രു​ത്തി ഫൊ​റോ​ന ര​ണ്ടാം സ്ഥാ​ന​വും ഉ​ഴ​വൂ​ര്‍ ഫൊ​റോ​ന മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

തി​രു​ബാ​ല​സ​ഖ്യം വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ ചു​ങ്കം ഫൊ​റോ​ന ഒ​ന്നാം സ്ഥാ​ന​വും കി​ട​ങ്ങൂ​ര്‍ ഫൊ​റോ​ന ര​ണ്ടാം സ്ഥാ​ന​വും ക​ടു​ത്തു​രു​ത്തി ഫൊ​റോ​ന മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മി​ഷ​ന്‍​ലീ​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​ഫി​ന്‍ ഒ​ഴു​ങ്ങാ​ലി​ല്‍, മി​ഷ​ന്‍ ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​ജി പ​ഴു​മാ​ലി​ല്‍, കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ മാ​ത്യു പാ​ല​ക​ന്‍, ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​ണ്‍​സ​ണ്‍ നീ​ല​നി​ര​പ്പേ​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

കത്തോലിക്കാ സ​ഭ​യു​ടെ ആ​തു​ര സാ​മൂ​ഹ്യസേ​വ​ന ശു​ശ്രൂ​ഷ​ക​ള്‍ മ​ഹ​ത്ത​രം: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

കോ​​ട്ട​​യം: സ​​ഭ​​യു​​ടെ ആ​​തു​​ര സാ​​മൂ​​ഹ്യ​സേ​​വ​​ന ശു​​ശ്രൂ​​ഷ​​ക​​ള്‍ മ​​ഹ​​ത്ത​​ര​​മെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ ന​​വാ​​ഭി​​ഷി​​ക്ത​​നാ​​യ സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ലി​​ന് കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

കോ​​ട്ട​​യം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ര്‍ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, റ​​ബ​​ര്‍ ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്‍. ഹ​​രി, ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു പ​​റ​​മ്പേ​​ട​​ത്തു​​മ​​ല​​യി​​ല്‍, സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്, കോ​​ട്ട​​യം പ​​ബ്ലി​ക് ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് വി.​​ബി. ബി​​നു, എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. മാ​​ര്‍ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ലി​​നെ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ള്‍ പൊ​​ന്നാ​​ട​​യും പൂ​​ച്ചെ​​ണ്ടും ന​​ല്‍​കി ആ​​ദ​​രി​​ച്ചു.

Tags : God's Glory NattuVishasham DistrictNews

Recent News

Corehub Up