x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 02:19 AM IST | Updated: October 13, 2026 02:19 AM IST

സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കെ.​ബി​നി​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ്: ന​വം​ബ​ർ 16 മു​ത​ൽ 19 വ​രെ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വൈ​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​കസ​മി​തി രൂ​പീ​ക​രി​ച്ചു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക വി​എ​ച്ച്എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം കെ. ​ബി​നി​മോ​ൻ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​മ്മ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​സി. ദീ​പ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​ൻ​മാ​രാ​യും അം​ഗീ​കൃ​ത അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ക​ൺ​വീ​ന​ർ​മാ​രാ​യും പ​തി​ന​ഞ്ചോ​ളം സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സീ​തു ശ​ശി​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​മ്പി​ളി മാ​യാ​ത്മ​ജ​ൻ, വാ​ർ​ഡം​ഗം നി​ഷാ വി. ​നാ​യ​ർ, ബി​ആ​ർ​സി കോ​-ഓർ​ഡി​നേ​റ്റ​ർ പി.​ആ​ർ. ശ്രീ​കു​മാ​ർ, ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്എ​ച്ച് ഒ ​എം.​എ​സ്. മി​ഥു​ൻ , പ്രി​ൻ​സി​പ്പ​ൽ സ​ജി​നി സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ജി. ​ശ്രീ​ര​ഞ്ജി​ത്ത്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ കെ. ​എം.​ഷെ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Organizing Committee NattuVishasham DistrictNews

Recent News

Corehub Up