x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ണ്‍​ഡേ സ്കൂ​ൾ ദേ​ശീ​യ ക​ലോ​ത്സ​വം; മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ന് മൂ​ന്നാം സ്ഥാ​നം

വെബ് ഡെസ്ക്
Published: October 13, 2026 01:51 AM IST | Updated: October 13, 2026 01:51 AM IST

സ​ണ്‍​ഡേ സ്കൂ​ൾ ദേ​ശീ​യ ക​ലോ​ത്സ​വ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ മ​ല​ബാ​ർ ഭ​ദ്രാ​സ​നാം​ഗ​ങ്ങ​ൾ.

ക​ൽ​പ്പ​റ്റ: പു​ത്ത​ൻ​കു​രി​ശി​ൽ ന​ട​ന്ന യാ​ക്കോ​ബാ​യ സ​ണ്‍​ഡേ സ്കൂ​ൾ ദേ​ശി​യ ക​ലോ​ത്സ​വ​ത്തി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​നം ഓ​വ​റോ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി.

ഇ​ന്ത്യ​യി​ലെ 19 ഭ​ദ്രാ​സ​ന​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ഓ​വ​റോ​ളും സീ​നി​യ​ർ വി​ഭാ​ഗം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ക​ലാ​പ്ര​തി​ഭ​യാ​യി ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ജു​വാ​ൻ മ​രി​യ എ​ൽ​ദോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ലോ​ത്സ​വ​ത്തി​ലെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ സ​ണ്‍​ഡേ സ്കൂ​ളാ​യി മാ​ങ്ങോ​ട് സെ​ന്‍റ് ജോ​ർ​ജ് സ​ണ്‍​ഡേ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ളെ മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ബേ​ബി പൗ​ലോ​സ് ഓ​ലി​ക്ക​ൽ, ഡ​യ​റ​ക്ട​ർ അ​നി​ൽ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജോ​ണ്‍ ബേ​ബി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​വി. സ​ജീ​ഷ്, പി.​എം. രാ​ജു, ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ജെ. ബാ​ബു, മ​ത്താ​യി ജോ​ണ്‍, ബേ​സി​ൽ വി. ​ജോ​സ്, സി​ജോ പീ​റ്റ​ർ, പി.​വൈ. ഷൈ​ബു, ടി.​വി. സു​നി​ൽ, ഷാ​ജി മാ​ത്യു, കെ.​കെ. യാ​ക്കോ​ബ്, എ​ൻ.​പി. ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Arts Festival NattuVishasham DistrictNews

Recent News

Corehub Up