x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താഴത്തങ്ങാടി ജലോത്സവം: ര​​ജി​​സ്ട്രേ​​ഷ​​ൻ 18ന് ​​ അ​​വ​​സാ​​നി​​ക്കും

വെബ് ഡെസ്ക്
Published: October 13, 2026 02:34 AM IST | Updated: October 13, 2026 02:34 AM IST

പ്രതീകാത്മക ചിത്രം

താ​​ഴ​​ത്ത​​ങ്ങാ​​ടി: താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര​ വ​​ള്ളം​​ക​​ളി​യി​ൽ ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ 18ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് അ​​വ​​സാ​​നി​​ക്കും. തു​​ട​​ർ​​ന്ന് ക്യാ​​പ്റ്റ​​ന്മാ​രു​​ടെ യോ​​ഗ​​വും ട്രാ​​ക്ക് ആ​​ൻ​​ഡ് ഹീ​​റ്റ്സ് നി​​ർ​​ണ​​യ​​വും ന​​ട​​ക്കും. ഇ​​രു​​ട്ടു​​കു​​ത്തി, വെ​​പ്പ്, ചു​​രു​​ള​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ക. മി​​ക​​ച്ച ടീ​​മു​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കു​​മെ​​ന്ന് സം​​ഘ​​ട​​ക​​രാ​​യ കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ്ബ് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. ചെ​​റു​​വ​​ള്ള​​ങ്ങ​​ളെ കൂ​​ടാ​​തെ ഒ​​മ്പ​​തു പ്ര​​മു​​ഖ ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ൾ ചാ​​മ്പ്യ​​ൻ​​സ് ബോ​​ട്ട് ലീ​​ഗി​​നാ​​യി അ​​ണി​​നി​​ര​​ക്കും.

വ​​ള്ളം​​ക​​ളി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു മ​​ത്സ​​ര​​ത്തി​​ന്‍റെ ത​​ലേ​​ദി​​വ​​സം രാ​​ത്രി ഏ​​ഴി​​ന് കേ​​ര​​ള ത​​നി​​മ​​യു​​ള്ള നാ​​ട​​ൻ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളാ​​യ വ​​ഞ്ചി​​പ്പാ​​ട്ട്, കൈ​​കൊ​​ട്ടി​​ക്ക​​ളി, തി​​രു​​വാ​​തി​​ര​​ക​​ളി, നാ​​ട​​ൻ പാ​​ട്ട്, ഗാ​​ന​​മേ​​ള എ​​ന്നി​​വ റേ​​സ് കോ​​ഴ്സി​​നു സ​​മീ​​പം അ​​ര​​ങ്ങേ​​റും.

Tags : Water Festival

Recent News

Corehub Up