x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് ര​ണ്ടാം​ഘ​ട്ടം പ​രി​ശീ​ല​ന പ​രി​പാ​ടി തുടങ്ങി

വെബ് ഡെസ്ക്
Published: October 13, 2026 02:35 AM IST | Updated: October 13, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ഇ​​ന്ത്യ സെ​​ന്‍​സ​​സ് 2027-ന്‍റെ ​ര​​ണ്ടാം​​ഘ​​ട്ട വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ജി​​ല്ലാ​​ത​​ല പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക്കു തു​​ട​​ക്ക​​മാ​​യി. ജി​​ല്ലാ​​ത​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​രും ചാ​​ര്‍​ജ് ഓ​​ഫീ​​സ​​ര്‍​മാ​​രും അ​​ഡീ​​ഷ​​ണ​​ല്‍ ചാ​​ര്‍​ജ് ഓ​​ഫീ​​സ​​ര്‍​മാ​​രു​​മാ​​ണ് ദ്വി​​ദി​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ന്‍​സ​​സ് ഓ​​ഫീ​​സ​​റാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ സെ​​ന്‍​സ​​സ് ഓ​​ഫീ​​സ​​റാ​​യ അ​​ഡീ​​ഷ​​ണ​​ല്‍ ഡി​​സ്ടി​​ക്ട് മ​​ജി​​സ്‌​​ട്രേ​​റ്റ് സോ​​ളി ആ​​ന്‍റ​ണി, ട്രെ​​യി​​ന​​ര്‍ എ​​സ്. അ​​രു​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

സെ​​ന്‍​സ​​സ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ല്‍നി​​ന്നു​​ള്ള എം.​​എ​​സ്. രേ​​വ​​തി, അ​​ശ്വ​​തി ജോ​​സ​​ഫ് എ​​ന്നി​​വ​​രാ​​ണു പ​​രി​​ശീ​​ല​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്. ര​​ണ്ടാം ബാ​​ച്ചി​​ന്‍റെ പ​​രി​​ശീ​​ല​​നം 14 ന് ​​ആ​​രം​​ഭി​​ക്കും. അ​​ടു​​ത്ത വ​​ര്‍​ഷം ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ന​​ട​​ക്കു​​ന്ന സെ​​ന്‍​സ​​സി​​ന്‍റെ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ല്‍ വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട 40 ചോ​​ദ്യ​​ങ്ങ​​ളും അ​​വ​​യു​​ടെ ഉ​​പ​​ചോ​​ദ്യ​​ങ്ങ​​ളു​​മാ​​ണ് ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

Tags : Census NattuVishasham DistrictNews

Recent News

Corehub Up